കാലിഫോര്‍ണിയയില്‍ ചരിത്ര നീക്കം: 548 തടവുകാരുടെ വധശിക്ഷ ജീവപര്യന്തമാക്കി ഗവിന്‍ ന്യൂസം

NOVEMBER 5, 2026, 7:03 PM

കാലിഫോര്‍ണിയ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന 548 തടവുകാരുടെ ശിക്ഷാവിധി കൂട്ടത്തോടെ ഇളവ് ചെയ്ത് ഗവര്‍ണര്‍ ഗവിന്‍ ന്യൂസം. സംസ്ഥാനത്ത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വധശിക്ഷാ രീതി പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ ചരിത്രപരമായ ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ നിര്‍ദ്ദേശ പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുഴുവന്‍ കുറ്റവാളികളുടെയും ശിക്ഷ പരോളില്ലാത്ത ജീവപര്യന്തം തടവായി മാറ്റപ്പെടും.

ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള കൊലപാതകങ്ങള്‍ കാലിഫോര്‍ണിയയുടെ മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്നും, വധശിക്ഷാ രീതി അടിസ്ഥാനപരമായി തകരാറുകള്‍ നിറഞ്ഞതാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. മുപ്പത് വര്‍ഷത്തോളമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന തനിക്ക് ഒരു സര്‍ക്കാരിന് നീതിയോടെ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക് ചില പരിധികളുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ജനങ്ങള്‍ക്കെഴുതിയ കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

2019 ല്‍ അധികാരമേറ്റെടുത്ത ഉടനടി തന്നെ ന്യൂസം സംസ്ഥാനത്ത് വധശിക്ഷ നടപ്പാക്കുന്നതിന് താത്കാലിക വിലക്കേര്‍പ്പെടുത്തുകയും സാന്‍ ക്വെന്റിന്‍ ജയിലിലെ വധശിക്ഷാ മുറി പൊളിച്ചുനീക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ ഗവര്‍ണറുടെ ഈ തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നുവരുന്നുണ്ട്. കുറ്റവാളികള്‍ക്ക് ജീവന്റെ സമ്മാനം നല്‍കിയതിലൂടെ കൊല്ലപ്പെട്ട ഇരകളുടെ കുടുംബങ്ങളോട് ഭരണകൂടം വലിയ അനീതിയാണ് കാണിച്ചിരിക്കുന്നതെന്ന് ഇരകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ ആരോപിക്കുന്നു.

ജനങ്ങളും ജ്യൂറികളും പിന്തുണച്ച ഒരു നിയമ സംവിധാനത്തെ സ്ഥാനമൊഴിയുന്ന ഗവര്‍ണര്‍ ഒരൊറ്റ പേനയുപയോഗിച്ച് ഇല്ലാതാക്കുകയാണെന്ന് സാന്‍ ലൂയിസ് ഒബിസ്‌പോ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഡാന്‍ ഡൗ രൂക്ഷമായി വിമര്‍ശിച്ചു. നിയമസഭയ്‌ക്കോ സംസ്ഥാനത്തെ വോട്ടര്‍മാര്‍ക്കോ മാത്രമേ വധശിക്ഷ പൂര്‍ണ്ണമായി നിര്‍ത്തലാക്കാന്‍ സാധിക്കൂവെന്നും, വോട്ടര്‍മാര്‍ തള്ളിക്കളയുന്നത് വരെ നിയമം അനുശാസിക്കുന്ന രീതിയില്‍ കേസുകളുമായി മുന്നോട്ട് പോകുമെന്നും ലോസ് ഏഞ്ചലസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി നഥാന്‍ ഹോച്ച്മാന്‍ വ്യക്തമാക്കി. മറുവശത്ത്, ധാര്‍മ്മികമായ വലിയൊരു നേതൃത്വപാടവമാണ് ഗവര്‍ണര്‍ കാണിച്ചതെന്നും ക്രൂരതയുടെ പാത അവസാനിപ്പിക്കാന്‍ മറ്റ് സംസ്ഥാനങ്ങള്‍ക്കും ഇത് പ്രചോദനമാകുമെന്നും വധശിക്ഷാ വിരുദ്ധ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam