കെ.എസ്.ആർ.ടി.സി വെറ്റ് ലീസിനെടുത്ത അഞ്ച് ബസുകൾ നിരത്തിൽ

NOVEMBER 5, 2026, 8:48 AM

തിരുവനന്തപുരം: ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ യാത്രാസൗകര്യമൊരുക്കുന്നതിനായി കെ.എസ്.ആർ.ടി.സി വെറ്റ് ലീസ് വ്യവസ്ഥയിൽ ലഭ്യമാക്കിയ അഞ്ച് പുതിയ ബസുകൾ കൂടി നിരത്തിലിറങ്ങി. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗത മന്ത്രി സി.പി ജോൺ ബസുകളുടെ ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചു. രണ്ട് എ.സി ബസുകളും മൂന്ന് നോൺ എ.സി ബസുകളുമാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. ഇവ ഉപയോഗിച്ച് തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽനിന്ന് പാലക്കാട്ടേക്ക് രണ്ടും അമൃതയിലേക്ക് ഒന്നുമായി മൂന്ന് പുതിയ സർവീസുകളാണ് ആരംഭിക്കുന്നത്.

 രണ്ട് എ.സി ബസുകൾ ഉപയോഗിച്ച് ആരംഭിച്ച പാലക്കാട് സർവീസ് രാത്രി 12.30ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് രാവിലെ 9.40ന് പാലക്കാട് എത്തും. ഉച്ചയ്ക്ക് 1.45ന് പാലക്കാട് നിന്ന് തിരിക്കുന്ന ബസ് രാത്രി 11.45ന് തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന രീതിയിലാണ് സമയക്രമം. 467 രൂപയാണ് ടിക്കറ്റ് നിരക്ക്. രണ്ട് നോൺ എ.സി ബസുകൾ ഉപയോഗിച്ചുള്ള മറ്റൊരു പാലക്കാട് സർവീസ് രാവിലെ 7.30ന് തിരുവനന്തപുരത്തുനിന്ന് യാത്ര തിരിച്ച് വൈകിട്ട് 5.15ന് ലക്ഷ്യസ്ഥാനത്തെത്തും. ഈ ബസ് രാത്രി 10.45നാണ് പാലക്കാട് നിന്ന് മടക്കയാത്ര ആരംഭിക്കുക. 411 രൂപയാണ് ഇതിലെ നിരക്ക്.

 ശേഷിക്കുന്ന ഒരു നോൺ എ.സി ബസ് ഉപയോഗിച്ചാണ് തിരുവനന്തപുരത്തുനിന്ന് അമൃതയിലേക്കുള്ള സർവീസ് നടത്തുന്നത്. എല്ലാ ദിവസവും രാവിലെ 5.15ന് പുറപ്പെടുന്ന ബസ് പകൽ 11.30ന് അമൃതയിൽ എത്തിച്ചേരും.

vachakam
vachakam
vachakam

അവിടെനിന്ന് ഉച്ചയ്ക്ക് 1.20ന് ആരംഭിക്കുന്ന മടക്കയാത്ര രാത്രി എട്ട് മണിയോടെ തിരുവനന്തപുരത്ത് അവസാനിക്കും. 276 രൂപയാണ് ടിക്കറ്റ് നിരക്ക്. പുതിയ ബസുകൾ നിരത്തിലിറക്കുന്നതിലൂടെ പൊതുഗതാഗത മേഖലയിലെ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കാനാണ് കെ.എസ്.ആർ.ടി.സി ലക്ഷ്യമിടുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam