'പ്രിയദർശിനി സൗജന്യയാത്ര' വ്യാജപ്രചരണം; ​ഗതാ​ഗത മന്ത്രിയുടെ ഓഫീസ് പരാതി നൽകി

NOVEMBER 5, 2026, 8:44 AM

തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഇനിമുതൽ വരുമാനം നോക്കി മാത്രമായിരിക്കും എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചരണത്തിനെതിരെ ​ഗതാ​ഗത മന്ത്രി സി.പി ജോണിന്റെ ഓഫീസ് പൊലീസിൽ പരാതി നൽകി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.പി സാജുവാണ് സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖറിന് പരാതി നൽകിയത്. 

പ്രിയദർശിനി പദ്ധതിയുടെ ഗുണഭോക്താക്കളിൽ നിന്ന് സർക്കാർ ജിവനക്കാരെ പൂർണ്ണമായി ഒഴിവാക്കും എന്ന പോസ്റ്ററാണ് കഴിഞ്ഞ നാലഞ്ച് ​ദിവസങ്ങളിലായി ഫെയ്സ്ബുക്ക്, ഇൻസ്റ്റ​ഗ്രാം, വാട്സ്ആപ് തുടങ്ങിയവയിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. ഇതിനായി പ്രിയദർശിനി കാർഡ് ഇറക്കുമെന്നും പോസ്റ്ററിലുണ്ട്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തവരുടെ അക്കൗണ്ട് വിവരങ്ങളും പരാതിക്കൊപ്പം പൊലീസിന് കൈമാറിയിട്ടുണ്ട്. 

ചില അക്കൗണ്ടുകളിൽ ഇത്തരം പോസ്റ്ററുകൾ പ്രചരിപ്പിച്ച് അഭിപ്രായ സർവേ തേടുകയും യുഡിഎഫ് സർക്കാരിനും മുഖ്യമന്ത്രിക്കും ​ഗതാ​ഗത മന്ത്രിക്കുമെതിരെ അശ്ലീല കമന്റുകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. ഇവർക്കെതിരെ ഭാരതീയ ന്യായ സംഹിത 353, 356, 336 എന്നീ വകുപ്പുകൾ പ്രകാരം കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. 

vachakam
vachakam
vachakam

അതേസമയം, വ്യാജപ്രചരണങ്ങൾ തള്ളിക്കളയണമെന്നും വനിതകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര തുടരുമെന്ന് ​ഗതാ​ഗത മന്ത്രി സി.പി ജോൺ അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam