നോളജ് സിറ്റി : കേരളത്തിൽ പ്രഥമ യുനാനി മെഡിക്കൽ കോളേജായ മർകസ് യുനാനി മെഡിക്കൽ കോളജിന്റെ പത്താം വാർഷികവും ആറാമത് ബിരുദദാനവും നാളെ (ശനിയാഴ്ച) മർകസ് നോളജ് സിറ്റിയിൽ വെച്ച് നടക്കും. റവന്യു വകുപ്പ് മന്ത്രി എ.പി. അനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ 34 യുവ ഡോക്ടർമാർ വൈദ്യ പഠനം പൂർത്തീകരിച്ച് പുറത്തിറങ്ങും. കേരളത്തിന് പുറമെ മഹാരാഷ്ട്ര, കർണാടക, ഡൽഹി തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ബാച്ചിലർ ഓഫ് യുനാനി മെഡിക്കൽ സയൻസ് (ബി.യു.എം.എസ്) പഠനം പൂർത്തീകരിച്ച് സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നത്.
പ്രിൻസിപ്പൽ ഡോ. യു മുജീബിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ നോളജ് സിറ്റി ഫൗണ്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. സി.കെ. ഖാസി എം.എൽ.എ വിശിഷ്ട അതിഥിയാകും. ഡോ. കെ.ടി. അജ്മൽ, അഡ്വ. തൻവീർ ഉമർ, ഡോ. മുഹമ്മദ് റോഷൻ നൂറാനി, ഡോ. ഒ.കെ.എം. അബ്ദുർറഹ്മാൻ, ഡോ. ഇന്ദുകല പി.ആർ, ഡോ. യു.കെ. മുഹമ്മദ് ശരീഫ്, ഡോ. ശക്കീറലി, അഫ്‌സൽ കോയ, പ്രൊഫ. മൻസൂരി, പ്രൊഫ. ഇംദാദുല്ല, പ്രൊഫ. ശൈഖ് ശാഹുൽ ഹമീദ് എന്നിവർ സംസാരിക്കും.
വൈസ് പ്രിൻസിപ്പൽ ഡോ. നാസിയ ഫർഹീൻ സ്വാഗതവും ഡോ. സഫർ നന്ദിയും പറയും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
