പ്രിയദർശിനി പദ്ധതിയെ കുറിച്ചുള്ള പഠനത്തിനായി വീണ്ടും കമ്മിറ്റിയെ രൂപീകരിച്ച് സംസ്ഥാന സർക്കാർ

OCTOBER 16, 2026, 7:07 AM

തിരുവനന്തപുരം: കെഎസ്ആർടിസി പ്രിയദർശിനി പദ്ധതിയെ കുറിച്ചുള്ള പഠനത്തിനായി വീണ്ടും കമ്മിറ്റിയെ രൂപീകരിച്ച് സംസ്ഥാന സർക്കാർ. പ്രിയദർശിനി സർവീസുകൾ സംബന്ധിച്ച് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യങ്ങൾ പഠിക്കാനാണ് കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നത്. 

ആറ് ആഴ്ചയ്ക്കുള്ളിൽ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി മെമ്പർ സുരേഷ് ബാബുവാണ് കമ്മിറ്റി ചെയർമാൻ. കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ ജിപി പ്രദീപ്കുമാർ, നാറ്റ്പാക്ക് ടെക്നിക്കൽ ഓഫീസർ സഞ്ജയ് ആർ ജെ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ സിവിഎം ഷെരീഫ് കൺവീനറുമായതാണ് സമിതി. 

അതിനിടെ, സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്കിന് ഒരുങ്ങുകയാണ്. ആറ് സംഘടനകൾ അടങ്ങുന്ന സംയുക്ത സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.നവംബർ 3 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നാണ് ബസ് ഉടമകളുടെ സംഘടനകളുടെ സംയുക്ത പ്രഖ്യാപനം. പ്രിയദർശിനി പദ്ധതിയിലൂടെയുള്ള സാമ്പത്തിക നഷ്ടം പരിഹരിക്കുക, ബസ് ചാർജ് വർധിപ്പിക്കുക, വിദ്യാർത്ഥികളുടെ കൺസേഷൻ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam