നവരാത്രി ആഘോഷം; നാല് ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും

OCTOBER 16, 2026, 4:02 AM

കൊച്ചി: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കേരളത്തില്‍ ബാങ്കുകള്‍ നാല് ദിവസം അടഞ്ഞുകിടക്കും. ഒക്‌ടോബര്‍ 18ന് ഞായറാഴ്ചയായതിനാല്‍ ബാങ്കുകള്‍ക്ക് അവധിയാണ്. 19ന് പൂജയോട് അനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

പൂജ അവധിയോട് അനുബന്ധിച്ച് ഒക്‌ടോബര്‍ 20ന് മഹാനവമിക്കും ഒക്‌ടോബര്‍ 21ന് വിജയദശമിക്കും ബാങ്കുകള്‍ക്ക് അവധിയാണ്.ശനിയാഴ്ചത്തെ പ്രവൃത്തി ദിനത്തിന് ശേഷം വ്യാഴാഴ്ചയായിരിക്കും ബാങ്കുകള്‍ വീണ്ടും തുറക്കുക. 

അതേസമയം, നവരാത്രി പ്രമാണിച്ച് തിങ്കളാഴ്ച സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്.ഇതോടെ തുടര്‍ച്ചയായി നാലുദിവസം അവധി ലഭിക്കും.  സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. 

vachakam
vachakam
vachakam

ഒക്ടോബര്‍ 18 ഞായറാഴ്ച വാരാന്ത്യ അവധിയും 19 തിങ്കളാഴ്ച നവരാത്രി അവധിയും 20 ചൊവ്വാഴ്ച മഹാനവമിയും 21 ബുധനാഴ്ച വിജയദശമിയുമാണ് വരുന്നത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam