രാഹുൽ ഭരണഘടന പോക്കറ്റിലിട്ട് നടന്ന് അരാജകത്വം സൃഷ്ടിക്കുന്നു;  രാജ്‌നാഥ് സിങ്

OCTOBER 16, 2026, 1:21 AM

 ലക്നൗ: രാഹുൽ ഗാന്ധി ജനാധിപത്യത്തിൻ്റെ പേര് പറഞ്ഞ് അരാജകത്വം സൃഷ്ടിക്കുന്നുവെന്ന്  പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.  നശീകരണത്തിൻ്റെ രാഷ്ട്രീയമാണ് രാഹുലിൻ്റേതെന്ന് വിമർ‌ശിച്ച രാജ്നാഥ് സിം​ഗ്, ജനാധിപത്യത്തെ അഴിക്കുള്ളിലാക്കിയ ആളാണ് രാഹുലിൻ്റെ മുത്തശിയെന്ന കാര്യം ആരും മറന്നിട്ടില്ലെന്നും പറഞ്ഞു.

 ഭരണഘടനയെയും ഭരണഘടനാ മൂല്യങ്ങളെയും സ്ഥാപനങ്ങളെയും ആക്രമിച്ചു കോൺഗ്രസ് ഇന്ന് നാലാമത്തെ തെറ്റ് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് രാജ്നാഥ് സിം​ഗ് പറഞ്ഞു കോൺഗ്രസിന്റെ ചരിത്രമെടുത്തു നോക്കിയാൽ ഇതുപോലെ ഒരുപാട് ഇരുണ്ട അധ്യായങ്ങൾ കാണാൻ കഴിയുമെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു.

 "പൊറുക്കാനാവാത്ത മൂന്ന് വലിയ തെറ്റുകളാണ് കോൺഗ്രസ്   ഇതുവരെ ചെയ്തത്. 1975ൽ ഇന്ദിരാ ​ഗാന്ധി കൊണ്ടുവന്ന അടിയന്തരാവസ്ഥയാണ് ഇതിൽ ഒന്നാമത്തേത്. 1984ൽ കോൺഗ്രസിന്റെ ഒത്താശയോടെ നടന്ന സിഖ് കൂട്ടക്കൊലയാണ് രണ്ടാമത്തെ തെറ്റ്. രാമഭക്തരായ കർസേവകരുടെ ചോരപ്പുഴ ഒഴുക്കിയ സർക്കാരിനെ 1990ൽ പിന്തുണച്ച് നിലനിർത്തിയതാണ് അവരുടെ മൂന്നാമത്തെ വലിയ തെറ്റ്"- രാജ്‌നാഥ് സിം​ഗ് പറഞ്ഞു.

vachakam
vachakam
vachakam

ഭരണഘടനയെയും സ്വയംഭരണ സ്ഥാപനങ്ങളെയും നിരന്തരം ആക്രമിച്ച് കോൺഗ്രസ് ഇപ്പോൾ തങ്ങളുടെ നാലാമത്തെ ചരിത്രപരമായ തെറ്റാണ് ചെയ്യുന്നതെന്ന് പ്രതിരോധ മന്ത്രി കുറ്റപ്പെടുത്തി.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam