തിരുവനന്തപുരം: ചിറയിൻകീഴ് രമ്യാ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രാദേശിക നേതാക്കളും തമ്മിലെ കൈയാങ്കളി വൻ വിവാദമായിരുന്നു.
സംഭവത്തിൽ എംഎൽഎയ്ക്ക് വീഴ്ചയുണ്ടായെന്ന് കെപിസിസി യോഗത്തിൽ നേതാക്കൾ വ്യക്തമാക്കിയിരുന്നു. എന്നാൽ രമ്യ വീണ്ടും നേതൃത്വത്തിന് തലവേദനയാകുകയാണ്.
രമ്യാ ഹരിദാസ് എംഎൽഎക്കെതിരെ മണ്ഡലം കമ്മിറ്റികളുടെ പ്രമേയം അവതരിപ്പിച്ചിരിക്കുകയാണ്. കൂന്തള്ളൂർ, കിഴുവിലം മണ്ഡലം കമ്മിറ്റികളുടെ സംയുക്ത യോഗത്തിലാണ് പ്രമേയം പാസാക്കിയത്.
പ്രാദേശിക നേതൃത്വവുമായി എംഎൽഎ യോജിച്ചു പോകണമെന്നും ആസ്തി വികസന ഫണ്ട് ഉപയോഗിക്കാനുള്ള പദ്ധതികൾ നൽകണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. നടപടിയെടുത്ത പ്രാദേശിക നേതാവിനെ തിരിച്ചെടുക്കണം എന്നിവ ഉൾപ്പെടെ പ്രമേയത്തിൽ ആവശ്യം. ഡിസിസിക്കും കെപിസിസിക്കും മുന്നിൽ ആവശ്യന്നയിക്കാനും പ്രാദേശിക നേതാക്കളുടെ നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
