തിരുവനന്തപുരം: ജിഎൻഎ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുഖ്യമന്ത്രി പലതും മറയ്ക്കുന്നെന്നും വഴങ്ങാത്ത ചെയർമാനെ സർക്കാർ പുറത്താക്കിയെന്നും അദ്ദേഹം ആഞ്ഞടിച്ചു.
ഔദ്യോഗിക കത്ത് ഇല്ലെന്ന് സർക്കാർ വാദിക്കുമ്പോഴും, അത് ഇതിനകം പുറത്തുവന്നുകഴിഞ്ഞിട്ടുണ്ട്. ഇത്തരമൊരു കത്ത് നിഷേധിക്കുന്നത് ആരെ രക്ഷിക്കാനാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ കൃത്രിമമായി വൈദ്യുതി പ്രതിസന്ധി സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും സ്വകാര്യ കമ്പനികൾക്ക് വേണ്ടിയുള്ള പ്രതിസന്ധി സൃഷ്ടിക്കലാണോ ഇതെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജിഎൻഎ കരാറുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും പുറത്തുവിടാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജിഎൻഎ എന്നത് സ്വന്തമായി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന കമ്പനിയല്ല ഇ-ടെൻഡറോ സുതാര്യമായ മറ്റ് നടപടിക്രമങ്ങളോ പാലിക്കാതെ, വൈദ്യുതി ഉൽപ്പാദിപ്പിക്കാത്ത ഒരു കമ്പനിക്ക് വേണ്ടി മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതിന് പിന്നിൽ എന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹിമാചൽ വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഫയലിൽ അനുകൂലമായി കുറിച്ചിട്ടുണ്ടെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഇത് മുഖ്യമന്ത്രിയുടെ വാദങ്ങൾക്ക് വിരുദ്ധമാണെന്ന് തെളിഞ്ഞുകഴിഞ്ഞു. നഷ്ടമുണ്ടാകുമെന്ന് ചെയർമാനോ മന്ത്രിയോ പറഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
