കായികമേളയിലെ പുഴു വിവാദം: അധ്യാപകൻ ഭക്ഷണത്തിൽ പുഴുവിനെ കൊണ്ടിട്ടത് സിസിടിവി ദൃശ്യങ്ങളിലില്ല

NOVEMBER 5, 2026, 11:10 PM

 തിരുവനന്തപുരം: സ്‌കൂൾ കായികമേളയിലെ പുഴു വിവാദത്തിൽ അധ്യാപകനായ ജിജോ ജെയിംസ് ഭക്ഷണത്തിൽ പുഴുവിനെ കൊണ്ടിടുന്നത് കണ്ടെത്താനായില്ല.

 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഭക്ഷണം വാങ്ങുന്നത് മുതലുള്ള ദൃശ്യങ്ങൾ അധ്യാപകൻ മൊബൈലിൽ ചിത്രീകരിച്ചതായി കാണാം. ഭക്ഷണത്തിൽ പുഴു എങ്ങനെ എത്തിയെന്നത് സ്ഥിരീകരിക്കാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

 നിലവിൽ അധ്യാപകൻ പുഴുവിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്ന വകുപ്പ് മാത്രം ഉൾപ്പെടുത്തി കോടതിയിൽ റിപ്പോർട്ട് നൽകും. 

vachakam
vachakam
vachakam

  അതേസമയം കായികമേളയിലെ പ്രശ്‌നം സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നത് ഗുരുതര കുറ്റകൃത്യമാണെന്ന് കോടതിയെ അറിയിക്കാനാണ് പോലീസ് തയ്യാറെടുക്കുന്നത്. അധ്യാപകൻ പുഴുവിനെ കൊണ്ട് വരുന്നതും പ്രയോഗിക്കുന്നതും കണ്ട ആളുകൾ ഉണ്ടെന്നായിരുന്നു മന്ത്രി എൻ ഷംസുദ്ദീൻ ഉൾപ്പെടെ ആരോപിച്ചത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താത്തതിനെ തുടർന്ന് ആരോപണം നിലനിൽക്കില്ല.


 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam