ഇടുക്കിയിൽ 18 വയസ്സുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് പെട്രോളൊഴിച്ച് കത്തിച്ചു; സുഹൃത്തായ 19കാരൻ പിടിയിൽ

OCTOBER 16, 2026, 6:38 AM

ഇടുക്കി പാമ്പ്ലയിൽ കണ്ടെത്തിയ കരിഞ്ഞ മൃതദേഹം തമിഴ്നാട് സ്വദേശിനിയായ 18 വയസ്സുകാരിയുടെതാണെന്ന് തിരിച്ചറിഞ്ഞു. യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ചതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ യുവതിയുടെ സുഹൃത്തായ രാജാക്കാട് സ്വദേശി നിഷാന്തിനെ (19) പോലീസ് പിടികൂടി.

വിവാഹത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. പെൺകുട്ടിയുടെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ചാണ് മരണം ഉറപ്പിച്ചതെന്നും പോലീസ് പറയുന്നു. മൃതദേഹം പാമ്പ്ല ചെക്ക് പോസ്റ്റിന് സമീപത്ത് നിന്നാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

നിഷാന്ത് പെൺകുട്ടിയെ ഇടുക്കിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഏഴാം ക്ലാസ് മുതൽ ഇരുവരും ഒരുമിച്ച് പഠിച്ചവരാണെന്നും അന്ന് മുതൽ സൗഹൃദത്തിലായിരുന്നെന്നും ബന്ധുക്കൾ പറയുന്നു.

vachakam
vachakam
vachakam

ബന്ധത്തിൽ നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട് പലതവണ പോലീസിൽ പരാതി നൽകിയിരുന്നു. നിഷാന്ത് പെൺകുട്ടിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കൾ ആരോപിച്ചു. ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.

English Summary: An 18-year-old girl from Tamil Nadu was strangled to death and then set on fire in Idukki. Police have arrested her 19-year-old friend Nishanth from Rajakkad in connection with the brutal murder. Preliminary reports suggest a dispute over marriage led to the crime, with the victim's face also reportedly struck with a stone to ensure death.

Tags: ഇടുക്കി കൊലപാതകം, കേരള വാർത്തകൾ, മലയാളം വാർത്ത, ഏറ്റവും പുതിയ മലയാളം വാർത്ത, വാചകം വാർത്ത, Idukki Murder, Kerala News, Malayalam News, Latest Malayalam News, Vachakam News, Crime News Kerala

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam