ബോഡി ബിൽഡർമാരുടെ പൊലീസ് നിയമന വിവാദം; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട ഹർജി തീർപ്പാക്കി ഹൈക്കോടതി

OCTOBER 16, 2026, 6:45 AM

കൊച്ചി: ബോഡി ബിൽഡിങ് താരങ്ങളായ ചിത്തരേഷ് നടേശന്റെയും ഷിനു ചൊവ്വയുടെയും പൊലീസ് നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണങ്ങളിൽ നേരിട്ട് അന്വേഷണം നടത്താൻ ഉത്തരവിടാതെ ഹൈക്കോടതി. വിജിലൻസ് അന്വേഷണം അനുവദിക്കണമെന്ന ആവശ്യം സർക്കാർ നേരത്തേ നിരസിച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്ത് ഹർജിക്കാരൻ കോടതിയെ സമീപിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അതിനെതിരെ നിയമപരമായി നീങ്ങാമെന്നും വ്യക്തമാക്കി. ചട്ടലംഘനം മാത്രം അഴിമതിയായി കണക്കാക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതോടെ ആംഡ് പൊലീസ് ഇൻസ്പെക്ടർ തസ്തികയിലെ കായികതാര ക്വാട്ട നിയമനത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തീർപ്പാക്കി.

അന്നത്തെ എഡിജിപി എസ്. ശ്രീജിത്ത് ചിത്തരേഷ് നടേശന്റെയും ഷിനു ചൊവ്വയുടെയും നിയമനത്തിൽ ചട്ടവിരുദ്ധമായി ഇടപെട്ടെന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം. ചിത്തരേഷിന് ഫ്ലാറ്റ് ഫൂട്ട് ഉള്ളതിനാൽ നിയമനത്തിന് അർഹതയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. രഹസ്യ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നില്ലെന്ന് ഹർജിക്കാരനായ അഭിഭാഷകൻ കെ.എം. ഷാജഹാൻ കോടതിയെ അറിയിച്ചു. ജസ്റ്റിസ് എ. ബദറുദ്ദീനാണ് ഹർജി പരിഗണിച്ച് തീർപ്പാക്കിയത്.

ഒളിമ്പിക്സിലോ ദേശീയ ഗെയിംസിലോ മത്സര ഇനമല്ലാത്ത പുരുഷ ശരീരസൗന്ദര്യ മത്സരങ്ങളിലെ നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായി നിയമനം നൽകാനുള്ള സർക്കാർ നീക്കമാണ് വിവാദമായത്. അന്താരാഷ്ട്ര ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച ചിത്തരേഷ് നടേശനും ലോക പുരുഷ സൗന്ദര്യ മത്സരത്തിൽ വെള്ളി നേടിയ ഷിനു ചൊവ്വയ്ക്കും നിയമനം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

vachakam
vachakam
vachakam

എന്നാൽ, ദിവസങ്ങൾക്ക് മുമ്പ് നടന്ന പൊലീസ് കായികക്ഷമതാ പരീക്ഷയിൽ ഷിനു ചൊവ്വ പരാജയപ്പെട്ടു. 100 മീറ്റർ ഓട്ടം, ലോങ് ജംപ്, ഹൈജംപ്, 1500 മീറ്റർ ഓട്ടം എന്നീ ഇനങ്ങളിലാണ് പരാജയപ്പെട്ടത്. ചിത്തരേഷ് നടേശൻ പരീക്ഷയിൽ പങ്കെടുത്തില്ല. എസ്.എ.പി ക്യാമ്പിലായിരുന്നു പരീക്ഷ നടന്നത്.

ഷിനു ചൊവ്വയ്ക്ക് വീണ്ടും കായികക്ഷമതാ പരീക്ഷയ്ക്ക് അവസരം നൽകാനുള്ള നീക്കത്തിനിടെയാണ് ട്രിബ്യൂണൽ തീരുമാനം സ്റ്റേ ചെയ്തത്. ഒളിമ്പിക്സിലും ദേശീയ ഗെയിംസിലും അംഗീകരിച്ചിട്ടുള്ള കായിക ഇനങ്ങളിൽ മെഡൽ നേടിയ താരങ്ങൾക്കാണ് കായികതാര ക്വാട്ടയിൽ പൊലീസിൽ നിയമനം നൽകുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam