തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയിലെ അശാസ്ത്രീയ നിർമാണത്തിൽ അന്വേഷണം ആലോചനയിലാണെന്ന് മന്ത്രി കെ.എം ഷാജി വ്യക്തമാക്കി.ഭവന സമുച്ചയങ്ങളെല്ലാം താമസ യോഗ്യമല്ലാതാവുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഒന്നും രണ്ടും പിണറായി സർക്കാർ അഭിമാന പദ്ധതിയായി കൊണ്ടുവന്നതാണ് ലൈഫ് മിഷൻ. 5 ലക്ഷത്തിന് മുകളിൽ ഭവന നിർമാണം പൂർത്തിയാക്കി. എന്നാൽ, നിർമാണത്തിൽ വ്യാപകമായ ക്രമക്കേടും പലയിടത്തും താമസിക്കാൻ കഴിയാത്ത സാഹചര്യവും വന്നതോടെയാണ് അന്വേഷണം സർക്കാർ ആലോചിക്കുന്നത്.
മുണ്ടംവേലി ഫ്ലാറ്റ് നിർമാണത്തിലെ ക്രമക്കേട് മുഹമ്മദ് ഷിയാസ് ആണ് ശ്രദ്ധ ക്ഷണിക്കലായി നിയമസഭയിൽ കൊണ്ടുവന്നത്. തുടർന്ന്, മുണ്ടംവേലി ഫ്ലാറ്റിലെ താമസക്കാരുടെ പുനരധിവാസം പരിഗണനയിലാണെന്ന് കെ.എം ഷാജി മറുപടി നൽകുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
