പാലക്കാട്: സ്കൂൾ കുട്ടികളുമായി വിനോദ യാത്ര പോയ ബസ്സിന് തീപിടിച്ചു.വരോട് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിനോദ യാത്ര പോയ ബസാണ് പൂർണ്ണമായും കത്തി നശിച്ചത്.
ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബസിൻ്റെ പിറകുഭാഗത്തെ ചക്രം പൊട്ടിത്തെറിക്കുകയും വാഹനം നിർത്തി പരിശോധിക്കുകയുമായിരുന്നു. പിന്നാലെ ബസിന് പൂർണമായും തീപിടിക്കുകയായിരുന്നു.
അപകടത്തിൽ ബസിനുള്ളിൽ ഉണ്ടായിരുന്നവർ മുഴുവൻ പേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.45 കുട്ടികളും മൂന്ന് അധ്യാപകരും ഒരു രക്ഷിതാവുമായിരുന്നു ബസിലുണ്ടായിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
