ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്ത് നിന്ന് ഗ്യാനേഷ് കുമാറിനെ പുറത്താക്കും വരെ സമരം തുടരുമെന്ന് വ്യക്തമാക്കി കെ.സി വേണുഗോപാൽ എംപി. രാജ്യത്തുടനീളം എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ തലത്തിൽ പ്രതിഷേധ പരിപാടികൾ നടന്നുവരികയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നവംബർ 1-ന് കോൺഗ്രസ് ഡൽഹിയിൽ സംഘടിപ്പിച്ച റാലി സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും ശക്തമായ പ്രതിഷേധങ്ങളിൽ ഒന്നായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെയാണ് കോൺഗ്രസ് പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സമരം വഴിയിൽ ഉപേക്ഷിക്കില്ലെന്നും കെ.സി വേണുഗോപാൽ അറിയിച്ചു.
രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം പൂർണമായും നിഷ്‌പക്ഷവും സുതാര്യവുമാകുന്നത് വരെ സമരം അവസാനിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മാത്രമാണ് ചെറിയൊരു ഇടവേള പ്രതിഷേധ പരിപാടികളിൽ ഉണ്ടായതെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
