കൊച്ചി: എളമക്കരയിൽ ഇൻസ്റ്റഗ്രാം മെസേജിനെച്ചൊല്ലി ഉണ്ടായ തർക്കത്തിൽ 17കാരന് ക്രൂരമർദനം. 17കാരൻ്റെ ഇൻസ്റ്റഗ്രാമിൽ നിന്ന് സുഹൃത്തുക്കൾ ചില സ്ത്രീകൾക്ക് മെസേജ് അയച്ചിരുന്നു. ഇതേച്ചൊല്ലിയാണ് തർക്കമുണ്ടായത്.
മർദനമേറ്റ വിവരം 17കാരൻ വീട്ടുകാരോട് പറഞ്ഞിരുന്നില്ല. മൂത്രത്തിലൂടെ രക്തം വന്നപ്പോഴാണ് സംഭവം വീട്ടുകാർ അറിഞ്ഞത്. മർദനത്തിൽ ഉൾപ്പെട്ട കുട്ടികൾക്കെതിരെ സോഷ്യൽ ബാക്ക് ഗ്രൗണ്ട് റിപ്പോർട്ട് നൽകും.
സുഹൃത്തുക്കളായ പ്രായപൂർത്തിയാകാത്ത കുട്ടികളും അതിലൊരാളുടെ അമ്മയും ചേർന്നാണ് 17കാരനെ മർദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 40കാരിയായ അമ്മ അറസ്റ്റിലായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
