ടയര്‍ പൊട്ടിത്തെറിച്ച് തീ ആളിപ്പടര്‍ന്നു: കൊടൈക്കനാലില്‍ വിനോദയാത്രാ ബസ് കത്തിനശിച്ചു, 45 വിദ്യാര്‍ഥികളും അധ്യാപകരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

NOVEMBER 8, 2026, 5:59 AM

പാലക്കാട്: വിനോദയാത്രയ്ക്കിടെ ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് തീപ്പിടിച്ചെങ്കിലും സമയോചിതമായ ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി. ഒറ്റപ്പാലം വരോട് കെ.പി.എസ്.എം.എം വി.എച്ച്.എസ്.ഇ സ്‌കൂളിലെ 45 വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരും ഒരു രക്ഷിതാവും അടങ്ങുന്ന 49 അംഗ സംഘമാണ് അത്ഭുതകരമായി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ശനിയാഴ്ച രാവിലെ തേനി ദേവധാനപ്പെട്ടിക്ക് സമീപമായിരുന്നു സംഭവം.

കൊടൈക്കനാല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മൂന്നാറിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് വാഹനം അപകടത്തില്‍പെട്ടത്. പ്രാതലിന് ശേഷം രാവിലെ പതിനൊന്ന് മണിയോടെ സംഘം ബസിലേക്ക് തിരികെ കയറുന്നതിനിടയില്‍ വന്‍ ശബ്ദത്തോടെ പിന്‍വശത്തെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകട സാധ്യത മുന്നില്‍കണ്ട് ബസിലുണ്ടായിരുന്ന എല്ലാവരും ഉടന്‍ പുറത്തിറങ്ങി. ടയര്‍ പൊട്ടിയ ഭാഗം പരിശോധിക്കുന്നതിനിടെ അവിടെ നിന്ന് അതിവേഗം തീ പടരുകയായിരുന്നു.

ക്ഷണനേരം കൊണ്ട് ആളിപ്പടര്‍ന്ന തീയില്‍ ബസിന്റെ പകുതിയിലേറെ ഭാഗം പൂര്‍ണമായി കത്തിനശിച്ചു. വിവരമറിഞ്ഞ് അഗ്‌നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തിയാണ് തീയണച്ചത്. ബസിലുണ്ടായിരുന്ന കുട്ടികളുടെയും അധ്യാപകരുടെയും വസ്ത്രങ്ങളും വ്യക്തിഗത സാധനങ്ങളും പൂര്‍ണമായും അഗ്നിയ്ക്കിരയായെങ്കിലും ആളപായമൊന്നുമില്ലാതെ എല്ലാവരെയും സുരക്ഷിതരായി പുറത്തെത്തിക്കാനായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam