മുതലമട സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ മദ്യപാനം; മൂന്ന് പേർക്ക് സസ്പെൻഷൻ

NOVEMBER 8, 2026, 2:15 AM

പാലക്കാട്: പാലക്കാട് മുതലമട സിപിഎം എല്‍സി ഓഫീസിൽ മദ്യപാനം.സെക്രട്ടറി ബ്രിജേഷിൻ്റെ നേതൃത്വത്തിലായിരുന്നു മദ്യപാനം. എല്‍സി സെക്രട്ടറിയുടെ നേതൃത്വത്തിൽ പാർട്ടി ഓഫീസില്‍ മദ്യപിക്കുന്നത് പ്രവർത്തകർ പിടികൂടിയിരുന്നു.ചോദ്യം ചെയ്തപ്പോൾ ലോക്കൽ സെക്രട്ടറി പ്രവർത്തകരെ പിടിച്ച് ഉന്തുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.

സംഭവത്തിൽ ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേരെ സിപിഎം സസ്പെൻഡ് ചെയ്തു.പാലക്കാട് മുതലമട ലോക്കൽ സെക്രട്ടറി ബ്രിജേഷ്, പാർട്ടി പ്രവർത്തകരായ സൂര്യപ്രകാശ്, റഷീദ് എന്നിവരെയാണ് ജില്ലാ നേതൃത്വം സസ്പെൻഡ് ചെയ്തത്.

മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത് പാർട്ടിക്ക് വലിയ തോതിൽ അവമതിപ്പ് ഉണ്ടാക്കിയ സാഹചര്യത്തിലാണ് ജില്ലാ നേതൃത്വം വേഗത്തിൽ നടപടി സ്വീകരിച്ചത്. സംഭവത്തിൽ വിവാദം ശക്തമായതിന് പിന്നാലെ, സി.പി.ഐ.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. ചെന്താമരാക്ഷനാണ് ബ്രിജേഷിനെയും മറ്റ് രണ്ട് പാർട്ടി പ്രവർത്തകരെയും സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam