കൊച്ചി: കൊച്ചിയിലെ പ്രതിഷേധത്തിന് ശേഷം തിരികെ വീട്ടിലേക്ക് മടങ്ങാന്‍ തുനിഞ്ഞ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ വിമാനത്താവളത്തില്‍ കുടുങ്ങി. കണക്റ്റിങ് ഫ്ലൈറ്റ് മണിക്കൂറുകളോളം വൈകിയതിനെത്തുടര്‍ന്ന് ശനിയാഴ്ച രാത്രി മുഴുവന്‍ അദ്ദേഹത്തിന് എയര്‍പോര്‍ട്ടില്‍ തന്നെ കഴിച്ചുകൂട്ടേണ്ടി വന്നു. ദീപാവലി ആഘോഷത്തില്‍ പങ്കെടുക്കാന്‍ എങ്ങനെയെങ്കിലും സമയത്തിന് വീട്ടിലെത്തിയില്ലെങ്കില്‍ അമ്മയുടെ വഴക്ക് കേള്‍ക്കേണ്ടി വരുമെന്ന ആശങ്കയാണ് ദീപ്കെ എക്സിലൂടെ പങ്കുവെച്ചത്.
ദീപാവലി നാളുകളിലെ വിമാനത്താവള യാത്രകളുടെ മനോഹരമായ അനുഭവത്തെക്കുറിച്ച് എന്‍സിപി വക്താവ് അനീഷ് ഗവാണ്ടെ പങ്കുവെച്ച എക്സ് പോസ്റ്റിന് മറുപടിയായാണ് ദീപ്കെ തന്റെ യാത്രാദുരിതം വ്യക്തമാക്കിയത്. ജനങ്ങള്‍ മനോഹരമായ വസ്ത്രങ്ങള്‍ ധരിച്ച് പുഞ്ചിരിയോടെ യാത്ര ചെയ്യുന്ന കാഴ്ച കാണാന്‍ നല്ലതാണെന്നായിരുന്നു ഗവാണ്ടെയുടെ പോസ്റ്റ്. എന്നാല്‍ ഇതിന് മറുപടിയായി, താന്‍ രാത്രി മുഴുവന്‍ ഉറക്കമൊഴിഞ്ഞ് വൈകിയെത്തുന്ന വിമാനത്തിനായി കാത്തിരിക്കുകയാണെന്നും, ദീപാവലിക്ക് വീട്ടിലെത്തിയില്ലെങ്കില്‍ അമ്മ വെറുതെ വിടില്ലെന്ന ഭയത്തിലാണ് താനെന്നും ദീപ്കെ കുറിച്ചു.
എറണാകുളം രാജേന്ദ്ര മൈതാനിയില്‍ സംഘടിപ്പിച്ച ജന്തര്‍ മന്തര്‍ കൊച്ചിയില്‍ എന്ന സിജെപിയുടെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു അദ്ദേഹം. 2029-ല്‍ ജനരോഷം കാരണം നരേന്ദ്ര മോദി സര്‍ക്കാരിന് അധികാരം നഷ്ടപ്പെടുമെന്ന് പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം അവകാശപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
