തുലാമാസ പൂജകൾക്കായി ശബരിമലയിൽ നട തുറക്കുമ്പോൾ ദർശനത്തിനായി വൻ ബുക്കിംഗ്; നാളെ മാത്രം 30000 പേർ ദർശനത്തിനെത്തും

OCTOBER 16, 2026, 7:22 AM

പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമലയിൽ നട തുറക്കുമ്പോൾ ദർശനത്തിനായി വൻ ബുക്കിംഗ്. പൂജ അവധി ദിവസങ്ങൾ കൂടിയായതിനാൽ മണ്ഡലകാലത്തിന് സമാനമായ രീതിയിലുള്ള ബുക്കിങ് ആണ് തുടരുന്നത്. തുലാം ഒന്നായ ഒക്ടോബർ 18 ന് 50000 പേരും ഒക്ടോബർ 19ന് 40,000 പേരും ഇതിനോടകം ദർശനത്തിനായി ബുക്ക് ചെയ്തുകഴിഞ്ഞു.

നട തുറക്കുന്ന നാളെ മാത്രം 30,000 തീർഥാടകർ ഓൺലൈൻ വഴി ദർശനം ബുക്ക് ചെയ്തിട്ടുണ്ട്. ഇതോടെ വൻ ഭക്തജനത്തിരക്കാകും ക്ഷേത്രം സാക്ഷ്യം വഹിക്കുക.ബുക്കിങ് ഇപ്പോഴും തുടരുകയാണ്.

അതിനിടെ, ശബരിമല ഭക്തർക്കായുള്ള ശുചിമുറിയും കുളിമുറികളും സൗജന്യമാക്കി ദേവസ്വം ബോർഡ് ഇന്നലെ ഉത്തരവിറക്കിയിരുന്നു.ശബരിമല സന്നിധാനം, പമ്പ, സ്വാമി അയ്യപ്പൻ റോഡ്, പരമ്പരാഗത പാത എന്നിവിടങ്ങളിലാണ് ഭക്തർക്ക് സൗജന്യമായി ഉപയോഗിക്കാൻ ആവുക.

vachakam
vachakam
vachakam

എന്നാൽ, താല്‍പ്പര്യമുള്ള ഭക്തർക്ക് സംഭവനയായി പണം നല്‍കാനും സൗകര്യമുണ്ടാകും.ശബരിമലയിലെ ശുചിമുറികളുടെ നിലവാരത്തെക്കുറിച്ചും പണപ്പിരിവിനെ കുറിച്ചും വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam