തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകൾ ഇല്ലെന്ന് കായിക മന്ത്രി ഒ.ജെ ജനീഷ്.
പണം അയച്ചതിന്റെ ഔദ്യോഗിക രേഖകൾ കണ്ടെത്താനോ സ്ഥിരീകരിക്കാനോ സാധിച്ചിട്ടില്ല. പണം അടച്ചത് സ്ഥിരീകരിക്കേണ്ട ബാങ്ക് ഡെബിറ്റ് അഡ്വൈസ്, സ്വിഫ്റ്റ് പകർപ്പ്, ഫോം A2, ഫോം 15CA/15CB, ചാർട്ടേഡ് അക്കൗണ്ടൻ്റ് സർട്ടിഫിക്കറ്റ്, ഔദ്യോഗിക പണമടവ് രസീത് ഇവയൊന്നും സർക്കാരിൽ ലഭ്യമല്ല.
ഈ വിഷയം അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കായിക മന്ത്രി ഒ.ജെ ജനീഷ് അറിയിച്ചു. മുൻ കായിക മന്ത്രിയുടെയും സ്പോർട്സ് സെക്രട്ടറിയുടെയും ഡയറക്ടറുടെയും വിദേശയാത്രയും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയെന്ന് മന്ത്രി വ്യക്തമാക്കി.
അർജന്റീന ഫുട്ബോൾ അസോസിയേഷന് സ്പോൺസർ ഏകദേശം 126 കോടി രൂപ നൽകി എന്നത് ആർബിസിയുടെ അവകാശവാദം മാത്രമാണെന്നും നിയമസമഭയിൽ എംഎൽഎമാരുടെ ചോദ്യത്തിന് മന്ത്രി രേഖാമൂലം മറുപടി നൽകി. ഈ വിഷയം അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കായിക മന്ത്രി പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
