നെടുമ്പാശ്ശേരി വാഹനാപകടത്തിലെ വ്യാജ വാർത്ത പരാതി: ഡെപ്യൂട്ടി സ്പീക്കറുടെ ഷാനിമോൾ ഉസ്മാന്റെ മൊഴി രേഖപ്പെടുത്തി

OCTOBER 16, 2026, 2:11 AM

തിരുവനന്തപുരം: നെടുമ്പാശ്ശേരി വാഹനാപകടവുമായി ബന്ധപ്പെട്ട വ്യാജ വാർത്ത പരാതിയിൽ ഡെപ്യൂട്ടി സ്പീക്കറുടെ ഷാനിമോൾ ഉസ്മാന്റെ മൊഴി രേഖപ്പെടുത്തി. 

 നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതിയെ സഹായിക്കാൻ ഷാനിമോൾ ഉസ്മാൻ ശ്രമിച്ചു എന്നായിരുന്നു ആരോപണം.

ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിക്കും റിപ്പോർട്ടർ ചാനലിനും എതിരെയാണ് ഡെപ്യൂട്ടി സ്പീക്കർ പരാതി നൽകിയത്. ഈ പരാതിയിലാണ് പൊലീസ് നടപടി.

vachakam
vachakam
vachakam

പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യും. ഡിജിപിക്ക് നൽകിയ പരാതിയിലാണ് നടപടി. ആലപ്പുഴയിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘം തിരുവനന്തപുരത്ത് എത്തിയാണ് ഡെപ്യൂട്ടി സ്പീക്കറുടെ മൊഴി രേഖപ്പെടുത്തിയത്. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam