നേഹ ബോറയെ ദില്ലി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു

OCTOBER 16, 2026, 8:30 PM

ദില്ലി: ഐസ നേതാവ് നേഹ ബോറയെ ദില്ലി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു.നേഹയെ കാണാൻ സുഹൃത്തുക്കളിൽ ഒരാൾക്ക് പൊലീസ് അനുമതി നൽകിയിരുന്നു. പിന്നാലെയാണ് നേഹയെ പൊലീസ് വിട്ടയച്ചത്. 14 മണിക്കൂറിന് ശേഷമാണ് നേഹയെ വിട്ടയക്കുന്നത്. 

പ്രതിഷേധിക്കുന്നവരെ ഡല്‍ഹി പൊലീസ് നിയമ വിരുദ്ധമായി കസ്റ്റഡിയില്‍ എടുക്കുകയാണെന്ന് നേഹ ബോറ പറഞ്ഞു. അനധികൃതമായി കസ്റ്റഡിയില്‍ വെച്ചിരിക്കുന്ന അഭിജീത് ദീപ്‌കെയെയും പൊലീസ് മോചിപ്പിക്കാന്‍ തയ്യാറാകണം. എന്ത് തന്നെ ഉണ്ടായാലും ഗ്യാനേഷ് കുമാര്‍ രാജി വെക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും നേഹ പ്രതികരിച്ചു.

അതേസമയം, അഭിജിത് ദീപ്കയെ കാണാൻ പൊലീസ് അനുവാദം നൽകിയില്ലെന്ന് സിജെപി ആരോപിച്ചു. അഭിജിത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.ദീപ്കെയ്ക്കെതിരെ ബിഎൻഎൻഎസ് 126, 170 വകുപ്പ് പ്രകാരം കേസ് എടുത്തുവെന്നും പൊലീസ് വ്യക്തമാക്കി.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam