കൊച്ചി: നെടുമ്പാശേരി മിനികൂപ്പർ അപകട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധിയുണ്ടാകില്ല. നാളെയാകും ഉത്തരവെന്ന് കോടതി വ്യക്തമാക്കി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് വാദം പൂർത്തിയായത്.
പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. പ്രതികൾക്ക് എതിരായി പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും, മൂത്രം, രക്തം എന്നിവ പരിശോധിച്ചതിൽ നിന്ന് ഇവർ മദ്യപിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രഥമദൃഷ്ട്യ തെളിവുണ്ടെന്നും 19 വയസെങ്കിലും ചെയ്ത കുറ്റവും അതിൻറെ ഭവിഷത്തും വ്യക്തമായി അറിയാവുന്ന ആളാണ് സുഹൈലെന്നും പ്രോസിക്യൂഷൻ വാദിച്ചു. വണ്ടിയുടെ ഇ ഡി ആർ (EDR) പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അതിലൂടെ അപകടത്തിന്റെ ആഘാതം തെളിയുമെന്നും വ്യക്തമാക്കിയ പ്രോസിക്യൂഷൻ, അന്വേഷണം നിർണായക ഘട്ടത്തിലായതിനാൽ ഇപ്പോൾ ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇ ഡി ആർ എന്ത് കൊണ്ടാണ് കോടതിയിൽ നൽകാത്തതെന്ന് ജഡ്ജി ചോദിക്കുകയും, സി സി ടി വി ദൃശ്യങ്ങൾ ഹാജരാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
പൊലീസ് ഒരു സെൻസേഷണൽ വാർത്തയ്ക്ക് കാത്തിരിക്കുകയായിരുന്നുവെന്നും, മകൻ കുറ്റകൃത്യം ചെയ്യുമ്പോൾ രക്ഷിതാക്കൾ ക്രൂശിക്കപ്പെടുകയാണെന്നും പ്രതിഭാഗം വാദിച്ചു.
എഫ് ഐ ആർ രേഖപ്പെടുത്തിയ ദൃക്സാക്ഷിയിൽ ദുരൂഹതയുണ്ടെന്നും, സ്കൂട്ടറിൽ മൂന്നുപേർ യാത്ര ചെയ്തത് അപകടം വിളിച്ചുവരുത്തുന്ന നടപടിയാണെന്നുമടക്കം പ്രതിഭാഗം വാദിച്ചു. എഫ് ഐ ആർ ഇട്ടപ്പോൾ തന്നെ ബി എൻ എസ്. 105 വകുപ്പ് ചുമത്താനുള്ള ഒരു തെളിവുമില്ലായിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
ആ സ്കൂട്ടറിൽ 3 പേരുണ്ടായിരുന്നു എന്നത് എന്ത് കൊണ്ടു പരിഗണന വിഷയം ആകുന്നില്ല. ഇതൊരു വെറും അപകടം മാത്രമാണ്. ബാക്കിയെല്ലാം മീഡിയ ചാർത്തിയത് ആണെന്നും പ്രതിഭാഗം അഭിപ്രായപ്പെട്ടു. സ്കൂട്ടറിൽ 3 പേരല്ലേ ഉണ്ടായിരുന്നതെന്നും അതും അപകടം വിളിച്ചു വരുത്തുന്ന നടപടി അല്ലേ എന്ന പ്രതിഭാഗത്തിൻറെ ചോദ്യത്തിന് കോടതി തന്നെ മറുചോദ്യം ഉന്നയിച്ചു.
മൂന്ന് പേര് ഒരുമിച്ച് പോയത് കൊണ്ടാണോ ഇടിച്ചത് എന്നായിരുന്നു ജഡ്ജിന്റെ മറു ചോദ്യം. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം അവരെ ഇനി ശിക്ഷിക്കാൻ ആകില്ലെന്നും മരിച്ചു പോയല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
