ഇൻഡ്യാന, ഫ്‌ളോറിഡ, അലാബാമ, സംസ്ഥാനങ്ങളിൽ നവംബർ 5ന് മൂന്ന് തടവുകാരുടെ വധശിക്ഷ നടപ്പാക്കി

NOVEMBER 6, 2026, 8:43 AM

വാഷിംഗ്ടൺ: അമേരിക്കയിൽ ഒരേ ദിവസം മൂന്ന് തടവുകാരുടെ വധശിക്ഷ നടപ്പാക്കി. ഇൻഡ്യാന, ഫ്‌ളോറിഡ, അലാബാമ എന്നീ സംസ്ഥാനങ്ങളിലാണ് വ്യാഴാഴ്ച അപൂർവ്വമായ ഈ നടപടിയുണ്ടായത്. ഈ വർഷം ഇത് രണ്ടാം തവണയാണ് യു.എസിൽ ഒറ്റദിവസം മൂന്ന് വധശിക്ഷകൾ നടപ്പിലാക്കുന്നത്.

ഇൻഡ്യാനയിൽ 2010ൽ കാമുകിയുടെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ വീടിന് തീയിട്ട് കൊലപ്പെടുത്തിയ കേസിൽ ജെഫ്രി വൈസ്ഹീറ്റ് (50) എന്നയാളുടെ വധശിക്ഷ വിഷവസ്തു കുത്തിവെച്ച് നടപ്പാക്കി.

ഫ്‌ളോറിഡയിൽ തൊഴിലും താമസവും കണ്ടെത്താൻ സഹായിച്ച 75കാരിയെ കൊലപ്പെടുത്തി ആഭരണങ്ങളും പണവും കവർന്ന കേസിൽ ജെസി ഗ്വാർഡാഡോയെ (64) വധശിക്ഷയ്ക്ക് വിധേയനാക്കി.

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam