അഫ്ഗാനിസ്ഥാനെതിരെയുള്ള ആദ്യ ടെസ്റ്റിൽ സിംബാബ്‌വെ മികച്ച സ്‌കോറിലേക്ക്

NOVEMBER 6, 2026, 8:49 AM

അഫ്ഗാനിസ്ഥാനെതിരെയുള്ള ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോൾ 326/5 എന്ന മികച്ച നിലയിൽ സിംബാബ്‌വെ. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി സിംബാബ്‌വെ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ബ്രണ്ടൻ ടെയിലർ 131 റൺസ് നേടിയപ്പോൾ ബ്രയാൻ ബെന്നെറ്റ് 71 റൺസുമായി പുറത്താകാതെ നിൽക്കുന്നു. 29 റൺസുമായി വെസ്ലി മാധവേരേയാണ് താരത്തിന് കൂട്ടായി ക്രീസിലുള്ളത്. ബെൻ കറൻ 42 റൺസും ഇന്നസെന്റ് കാല 34 റൺസും നേടി മികച്ച തുടക്കമാണ് സിംബാബ്‌വേയ്ക്ക് നൽകിയത്.

അഫ്ഗാനിസ്ഥാൻ ബൗളിംഗിൽ സിയഉർറഹ്മാൻ അക്ബർ രണ്ട് വിക്കറ്റ് നേടിയപ്പോൾ മൊഹമ്മദ് സലീം സാഫി, ഷഹീദുള്ള കമാൽ, ഹഷ്മത്തുള്ള ഷഹീദി എന്നിവരും വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam