24 മണിക്കൂറും പ്രവർത്തിക്കുന്ന സപ്ലൈകോ സ്റ്റോറുകളുള്ള നാടായി കേരളത്തെ മാറ്റും : മന്ത്രി അനൂപ് ജേക്കബ്

OCTOBER 16, 2026, 9:24 AM

തിരുവനന്തപുരം :  സപ്ലൈകോയുടെ നേതൃത്വത്തിലുള്ള സംഭരണം വർധിപ്പിക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. 

ഭക്ഷ്യഭദ്രത എന്ന ലക്ഷ്യം മുൻനിർത്തി പൊതുവിതരണവകുപ്പിന്റെ സമഗ്രമായ നവീകരണവും ശാക്തീകരണവും നടപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. 

2021 ൽ നെല്ല് സംഭരണം 7.5 ലക്ഷം മെട്രിക് ടൺ ആയിരുന്നത് ഈ വർഷം അഞ്ച് ലക്ഷത്തി മുപ്പതിനായിരം മെട്രിക് ടണ്ണായി ചുരുങ്ങി. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു. വഴുതക്കാട് മൗണ്ട് കാർമൽ ഹാളിൽ ലോക ഭക്ഷ്യ ദിനാഘോഷവും സപ്ലൈകോ ദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

vachakam
vachakam
vachakam

24 മണിക്കൂറും പ്രവർത്തിക്കുന്ന സപ്ലൈകോ സ്റ്റോറുകൾ ഉള്ള നാടായി കേരളം മാറുകയാണ്. ടൈഡ് ഓവർ വിഹിതം വർധിപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങൾ കേന്ദ്രസർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ട്.

സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതിയിൽ ലക്ഷ്യമിട്ട മുൻഗണന കാർഡുകൾ കൊടുക്കുക, സഞ്ചരിക്കുന്ന റേഷൻ കടകൾ ആദിവാസി മേഖലകളിലേക്ക് എത്തിക്കുക, പുതിയ ആധുനിക സ്റ്റോറുകൾ തുടങ്ങുക മുതലായ എല്ലാ പദ്ധതികളും വകുപ്പ് പൂർത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam