കാസർഗോഡ്: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇഡി യുടെ സമൻസിൽ പ്രതികരിച്ച് സിപിഎം പിബി അംഗം എ വിജയരാഘവൻ. പിണറായിയെ കുരുക്കാൻ കേന്ദ്ര ഏജൻസികളെ തേടി ഇറങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രി വി ഡി സതീശൻ. ഇ ഡി അല്ല അമേരിക്കയിൽ നിന്ന് ട്രംപ് വന്ന് അന്വേഷിച്ചാലും പിണറായിയെ അഴിമതിക്കാരനാക്കാനാവില്ല. കള്ളക്കേസുകൾക്ക് മുന്നിൽ സിപിഎമ്മിന് തെല്ലും ഭയമില്ലെന്നും വിജയരാഘവൻ പറഞ്ഞു.
എങ്ങനെയെങ്കിലും പിണറായിയെ കള്ളക്കേസിൽ കുടുക്കാനാണ് ഇ ഡിയുടെ ശ്രമമെന്ന് വിജയരാഘവൻ പറഞ്ഞു.പാർട്ടിയെ തന്നെ തകർക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം. ഒരു തെളിവുമില്ലെന്ന് അവർക്ക് തന്നെ അറിയാമെന്നും വിജയരാഘവൻ പ്രതികരിച്ചു.
അതേസമയം, മാസപ്പടി അഴിമതി കേസിൽ ഇന്ന് രാവിലെയാണ് പിണറായി വിജയന് ഇഡിയുടെ സമൻസ് ലഭിച്ചത്. അടുത്ത വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
