ഈ ഒരു ടീം കോംബിനേഷനുമായി മുന്നോട്ട് പോയാൽ നിങ്ങൾക്ക് ഒരിക്കലും ലോകകപ്പ് ജയിക്കാൻ സാധിക്കില്ല: മുഹമ്മദ് കൈഫ്

OCTOBER 16, 2026, 9:07 AM

വിൻഡീസിനെതിരായ നാലാം ടി20യിലെ പരാജയത്തിന് പിന്നാലെ ഇന്ത്യൻ ടീം മാനേജ്‌മെന്റിനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. സ്‌പെഷ്യലിസ്റ്റ് ബൗളർമാർക്ക് പകരം ഓൾറൗണ്ടർമാരെ മാത്രം വിശ്വസിച്ച് പ്ലേയിങ് ഇലവൻ ഇറക്കുന്ന ശൈലി തുടർന്നാൽ ഇന്ത്യക്ക് ലോകകപ്പ് നേടാനാവില്ലെന്ന് കൈഫ് മുന്നറിയിപ്പ് നൽകി.

'സ്‌പെഷ്യലിസ്റ്റ് സ്പിന്നർ കുൽദീപ് യാദവിനെ ബെഞ്ചിലിരുത്തി നിതീഷ് കുമാർ റെഡ്ഡി, നമൻ ധിർ എന്നിവരടങ്ങിയ ഓൾ റൗണ്ടർമാരെയാണ് ഇന്ത്യ ബൗളിങ്ങിനായി ആശ്രയിച്ചത്. എന്നാൽ ഈ രണ്ട് ഓൾറൗണ്ടർമാരും ചേർന്ന് എറിഞ്ഞ 4 ഓവറിൽ വിക്കറ്റൊന്നും നേടാനാവാതെ 14.50 എക്കോണമിയിൽ 58 റൺസാണ് വഴങ്ങിയത്. ഈ മത്സരത്തിൽ ഇന്ത്യൻ ടീം തോറ്റതിന്റെ പ്രധാന കാരണം ബൗളിങ് തന്നെയാണ്. പരാജയത്തിന്റെ ഉത്തരവാദിത്തം ബൗളർമാർ ഏറ്റെടുത്തേ മതിയാകൂ. 247 റൺസ് എന്നത് വളരെ വലിയ സ്‌കോറാണ്. മോശം ബൗളിങ് കാരണമാണ് നമ്മൾ തോറ്റത്. ഇതൊരു അഞ്ചു മത്സര പരമ്പരയാണ്. സാധാരണയായി ബാറ്റർമാർ മൂന്ന് മത്സരങ്ങൾ ജയിപ്പിച്ചു തരുമ്പോൾ, ബാക്കി മത്സരങ്ങൾ ബൗളർമാരാണ് ജയിപ്പിക്കേണ്ടത്. എന്നാൽ ഇവിടെ ബൗളർമാർക്ക് ഒരു മത്സരം പോലും ജയിപ്പിക്കാൻ കഴിയുന്നില്ല. ഈ ഒരു ടീം കോംബിനേഷനുമായി മുന്നോട്ട് പോയാൽ നിങ്ങൾ ഒരിക്കലും ലോകകപ്പ് ജയിക്കാൻ പോകുന്നില്ല ' മത്സരത്തിന് ശേഷം ക്രിക്ബസ് ടോക്ക് ഷോയിൽ സംസാരിക്കവെ കൈഫ് പറഞ്ഞു.

എട്ടാം നമ്പർ വരെ ബാറ്റിങ് ഡെപ്ത് ഉറപ്പാക്കുന്ന മാനേജ്‌മെന്റ് തന്ത്രത്തെയും കൈഫ് വിമർശിച്ചു. ഏഴ് ബാറ്റർമാരും അക്‌സർ പട്ടേലുമടക്കം അഞ്ച് ബൗളർമാരുമായി കളത്തിലിറങ്ങുന്നതാണ് യഥാർത്ഥ ധീരതയെന്നും, മികച്ച ബാറ്റിങ് പിച്ചുകളിൽ സ്‌പെഷ്യലിസ്റ്റ് ബൗളർമാരെ ഒഴിവാക്കുന്നത് തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബൗളർമാർക്ക് പദ്ധതികൾ കൃത്യമായി നടപ്പിലാക്കാൻ സാധിച്ചില്ലെന്ന് ഇന്ത്യൻ നായകൻ ശ്രേയസ് അയ്യരും മത്സരശേഷം സമ്മതിച്ചിരുന്നു. ബൗളിങ്ങിൽ പ്ലാനുകൾ കൃത്യമായി നടപ്പിലാക്കാൻ കഴിയാതെ പോയതാണ് തിരിച്ചടിയായതെന്ന് മത്സരശേഷമുള്ള സമ്മാനദാന ചടങ്ങിൽ ശ്രേയസ് അയ്യർ പറഞ്ഞിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam