ഛണ്ഡിഗഡിനെതിരെ മുംബയുടെ തുഷാർ ദേശ്പാണ്ഡേയ്ക്ക് ഹാട്രിക്ക്, മുംബയ് വിജയത്തിനടുത്ത്

OCTOBER 13, 2026, 3:51 AM


മുംബയ്: ഛണ്ഡിഗഡിന് എതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ഹാട്രിക് നേടി മുംബയ് പേസർതുഷാർ ദേശ്പാണ്ഡേ. ആദ്യ ഇന്നിംഗ്‌സിൽ 429 റൺസ് നേടിയ മുംബയ്ക്ക് മറുപടി നൽകാൻ ഇറങ്ങിയ ഛണ്ഡിഗഡിന്റെ അർജുൻ ആസാദ് (20), ശിവം ബാംബ്രി (0), ദീപേന്ദർ ഖുഷ് (0) എന്നിവരെ 11-ാം ഓവറിലെ തുടർച്ചയായ മൂന്ന് പന്തുകളിലാണ് തുഷാർ പുറത്താക്കിയത്.

രഞ്ജിയിൽ മുംബയ്ക്ക് വേണ്ടി ഹാട്രിക് നേടുന്ന ആറാമത്തെ താരമാണ് തുഷാർ. മത്സരത്തിലാകെ ഏഴോവറിൽ ഒരു മെയ്ഡനടക്കം 17 റൺസ് വഴങ്ങി തുഷാർ അഞ്ചുവിക്കറ്റ് വീഴ്ത്തി. മോഹിത് അവസ്തി മൂന്ന് വിക്കറ്റും സിൽവസ്റ്റർ ഡിസൂസ രണ്ട് വിക്കറ്റും വീഴ്ത്തി.ഇതോടെ ഛണ്ഡിഗഡ് 19.1 ഓവറിൽ 78 റൺസിന് ആൾഔട്ടായി.

തുടർന്ന് ഫോളോ ഓണിനിറങ്ങി റണ്ണെടുക്കും മുമ്പ് ഒരു വിക്കറ്റ് നഷ്ടപ്പെട്ട നിലയിലാണ് രണ്ടാം ദിനം കളി അവസാനിപ്പിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam