മറ്റിടങ്ങളിൽ കായികതാരങ്ങൾക്ക് നൽകുന്ന പിന്തുണ കാണുമ്പോൾ വലിയ സങ്കടം: ആൻസി സോജൻ

OCTOBER 12, 2026, 10:38 AM

കായികവകുപ്പിനെതിരെ വിമർശനവുമായി ലോങ് ജംപ് താരം ആൻസി സോജൻ. ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയിട്ടും കായിക മന്ത്രിയോ മുഖ്യമന്ത്രിയോ തന്നെ ബന്ധപ്പെട്ടില്ല. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പാരിതോഷികം വളരെ കുറവാണ്.

മറ്റിടങ്ങളിൽ കായികതാരങ്ങൾക്ക് നൽകുന്ന പിന്തുണ കാണുമ്പോൾ വലിയ സങ്കടമെന്നും ആൻസി സോജൻ പറഞ്ഞു. തമിഴ്‌നാട് ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ പ്രഖ്യാപിച്ച പാരിതോഷികം നൽകി കഴിഞ്ഞെന്ന് ആൻസ് പറയുന്നു.

സംസ്ഥാനത്ത് മുന്നത്തെ സാഹചര്യത്തിൽ ഒരു മാറ്റവും ഇല്ല. പതിമൂന്നാം തിയതി മുഖ്യമന്ത്രി പങ്കെടുക്കുന്ന കായിക വകുപ്പിന്റെ ആദരിക്കൽ ചടങ്ങിലേക്ക് ക്ഷണിച്ചത് ഇന്നലെയാണ്. മുൻകൂട്ടി പറയാത്തതുകൊണ്ട് വലിയ ബുദ്ധിമുട്ട്, കായിക വകുപ്പിന്റെ ഭാഗത്തുനിന്നും യാതൊരു യാത്ര സൗകര്യങ്ങളും ഒരുക്കിയിട്ടില്ല.

vachakam
vachakam
vachakam

യാത്രാസൗകര്യം ഒരുക്കുമോ എന്ന ചോദ്യത്തിന് അറിയില്ല എന്നുള്ള മറുപടിയാണ് ലഭിച്ചതെന്ന് ആൻസി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ പാരിതോഷികം വർധിപ്പിച്ചു. മറ്റൊരു സംസ്ഥാനത്തേക്ക് പോയിരുന്നെങ്കിൽ നന്നാകുമായിരുന്നു എന്ന് തോന്നുമെന്ന് ആൻസി വ്യക്തമാക്കുന്നു.

പാരിതോഷികം ഇവിടെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ എന്ന് അത് തരുമെന്ന് അറിയില്ലെന്ന് ആൻസി കൂട്ടിച്ചേർത്തു. പാരിതോഷിക തുക വർധിപ്പിക്കുകയായിരുന്നെങ്കിൽ വളരെ നന്നാകുമായിരുന്നുവെന്ന് ആൻസി പറഞ്ഞു.

സ്വർണം ലഭിക്കുന്ന കായികതാരങ്ങൾക്ക് 50 ലക്ഷം രൂപയും വെള്ളി നേടുന്നവർക്ക് 30 ലക്ഷവും വെങ്കലം നേടുന്നവർക്ക് 20 ലക്ഷം രൂപയുമാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. കൂടാതെ പങ്കെടുക്കുന്ന എല്ലാവർക്കും ഒരു ലക്ഷം രൂപ മുൻകൂറായി നൽകും.

vachakam
vachakam
vachakam

സ്വർണ്ണം നേടുന്നവരുടെ പരിശീലകർക്ക് അഞ്ച് ലക്ഷം, വെള്ളി നേടുന്നവരുടെ പരിശീലകർക്ക് 3 ലക്ഷം, വെങ്കലം നേടുന്നവരുടെ പരിശീലകർക്ക് 2 ലക്ഷം രൂപ വീതവും നൽകുമന്ന് കായികമന്ത്രി പ്രഖ്യാപിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam