വാഷിംഗ്ടണ്‍: യു.എസ് ജനപ്രതിനിധി സഭാംഗം ഇല്‍ഹാന്‍ ഒമറിന്റെ വസതിയില്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. ക്രിമിനല്‍ അന്വേഷണത്തിന്റെ ഭാഗമായി കോടതി ഉത്തരവോടെയാണ് പരിശോധന എന്ന് യു.എസ് നീതിന്യായ വകുപ്പ് വ്യക്തമാക്കിയെങ്കിലും വിശദ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കുടിയേറ്റ രേഖകളുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് റെയ്ഡിന് പിന്നിലെന്നാണ് സൂചന.
സൊമാലിയയില്‍ ജനിച്ച് ബാല്യകാലത്ത് അഭയാര്‍ത്ഥിയായി അമേരിക്കയിലെത്തിയ ഇല്‍ഹാന്‍ ഒമര്‍, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും രൂക്ഷവിമര്‍ശകയാണ്. എന്നാല്‍ തന്റെ കുടിയേറ്റ രേഖകളെക്കുറിച്ചുള്ള ആരോപണങ്ങളെല്ലാം വ്യാജമാണെന്നും രാഷ്ട്രീയ പ്രേരിതമായ ഈ അന്വേഷണത്തെ ഭയക്കുന്നില്ലെന്നും അവര്‍ മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത മാസം യു.എസ് ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നടത്തിയ ഈ പരിശോധന തിരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാനാണെന്ന വിമര്‍ശനം ഉയര്‍ത്തി ഡെമോക്രാറ്റിക് പാര്‍ട്ടിയും രംഗത്തെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
