ഫ്രണ്ട്‌സ് ഓഫ് ഡാളസ് (FOD) ക്രിക്കറ്റ് ക്ലബ് 2027ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു

NOVEMBER 11, 2026, 4:03 AM

ഡാളസ്: അമേരിക്കയിലെ ടെക്‌സാസിൽ പ്രവാസി മലയാളികളുടെ പ്രമുഖ ക്രിക്കറ്റ് ക്ലബ്ബായ 'ഫ്രണ്ട്‌സ് ഓഫ് ഡാളസ് ' 2027 വർഷത്തേക്കുള്ള പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. നവംബർ 6 മുതൽ 8 വരെ ഒക്ലഹോമയിൽ വച്ച് നടന്ന വാർഷിക സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പൂർത്തിയായത്.

പുതിയ ഭാരവാഹികൾ (2027): മാനേജർ: ഡോ. ഷിബു സാമുവൽ, അസിസ്റ്റന്റ് മാനേജർ: ജോഷ് ഷാജി, സെക്രട്ടറി: റെനി മാത്യു, ട്രഷറർ: ബിനു വർഗീസ്, ടീം ക്യാപ്ടൻ: ബാബു സൈമൺ, വൈസ് ക്യാപ്ടൻ: ബിനു വർഗീസ്, ടീം കോർഡിനേറ്റർ: അജു മാത്യു, മീഡിയ കോർഡിനേറ്റർമാർ: എബിൻ വർഗീസ്, ബിനോയ് സാമുവൽ.

ഉപദേശക സമിതി (അഡൈ്വസറി കമ്മിറ്റി): സന്തോഷ് വടക്കേകുറ്റി, ബിജു തോമസ്, ജസ്റ്റിൻ വർഗീസ്, ടോണി അലക്‌സാണ്ടർ, അലൻ ജെയിംസ്, പ്രിൻസ് ജോസഫ്, മാത്യു സെബാസ്റ്റ്യൻ എന്നിവരും ക്ലബ്ബിന്റെ ഔദ്യോഗിക ഭരണസമിതി അംഗങ്ങളുമാണ് ഉപദേശക സമിതിയിൽ ഉൾപ്പെടുന്നത്.

vachakam
vachakam
vachakam


കേവലം ഒരു സ്‌പോർട്‌സ് ക്ലബ് എന്നതിലുപരി, ഡാളസിലെ പ്രവാസി മലയാളികൾക്കിടയിൽ സൗഹൃദവും സഹകരണവും കൂട്ടായ്മയും വളർത്തുന്ന ഒരു പ്രധാന വേദിയാണ് ഫ്രണ്ട്‌സ് ഓഫ് ഡാളസ്. ജയപരാജയങ്ങൾക്കപ്പുറം കായികരംഗത്തെ നല്ല മൂല്യങ്ങളും പരസ്പര ബഹുമാനവും പങ്കുവെക്കുന്നതിനാണ് FOD എപ്പോഴും മുൻഗണന നൽകുന്നത്.

ഡാലസിലും സമീപ പ്രദേശങ്ങളിലുമുള്ള വിവിധ മലയാളി, സൗത്ത് ഏഷ്യൻ ക്രിക്കറ്റ് ടൂർണമെന്റുകളിൽ FOD സജീവമായി പങ്കൈടുക്കുകയും പുതിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തുവരുന്നു. കൃത്യമായ ഇടവേളകളിൽ എക്‌സിക്യൂട്ടീവ് ടീമിനെയും അഡൈ്വസറി കമ്മിറ്റിയെയും ജനാധിപത്യപരമായി തിരഞ്ഞെടുത്താണ് ക്ലബ്ബിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ.

vachakam
vachakam
vachakam

വരും വർഷങ്ങളിൽ മത്സരങ്ങൾക്കും മറ്റ് ക്ലബ്ബ് പ്രവർത്തനങ്ങൾക്കും പുറമെ സൗഹൃദവും സഹകരണവും കായിക മനോഭാവവും കൂടുതൽ ശക്തിപ്പെടുത്താൻ എല്ലാ അംഗങ്ങളും സജീവമായി പങ്കാളികളാകണമെന്ന് പുതിയ നേതൃത്വം അഭ്യർത്ഥിച്ചു. തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതിക്ക് സംഘടനയുടെ എല്ലാ അംഗങ്ങളും ആശംസകൾ നേർന്നു.

ബിനോയ് ആര്യപ്പള്ളിൽ, ഡാളസ്‌

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam