ഇന്റർ മയാമിയ്ക്കായി തകർപ്പൻ പ്രകടനവുമായി ലയണൽ മെസി

OCTOBER 11, 2026, 9:00 AM

അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചതിന് പിന്നാലെ ഇന്റർ മയാമിക്കായി തകർപ്പൻ പ്രകടനം കാഴ്ചവച്ച് ലയണൽ മെസി. 90 മിനിറ്റും കളത്തിലിറങ്ങിയ മെസി ഇന്റർ മയാമിക്കായി ഇരട്ട ഗോളുകളാണ് നേടിയത്. ലൂയി സുവാരസും ഇരട്ട ഗോൾ നേടിയതോടെ എതിരില്ലാത്ത നാലു ഗോളുകൾക്ക് മയാമി ഡി സി യുണൈറ്റഡിനെ തകർത്തു. അഞ്ചുമത്സരങ്ങൾക്ക് ശേഷമാണ് ഇന്റർ മയാമി വിജയവഴിയിൽ തിരിച്ചെത്തുന്നത്.

ആദ്യ പകുതിയിൽ ഇന്റർ മയാമി 2-0ന് മുന്നിലെത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ 47-ാം മിനിറ്റിൽ മെസി മത്സരത്തിലെ തന്റെ ആദ്യ ഗോൾ നേടി. സിക്‌സ് യാർഡ് ബോക്‌സിന് സമീപത്ത് നിന്ന് സുവാരസ് നൽകിയ പാസ് സ്വീകരിച്ച് മെസി പന്ത് വലത് പോസ്റ്റിലേക്ക് തട്ടിയിടുകയായിരുന്നു. തുടർന്ന് 60-ാം മിനിറ്റിൽ മെസി തന്റെ രണ്ടാം ഗോളും കണ്ടെത്തി.

സെപ്തംബർ 16ന് ചുമതലയേറ്റ പുതിയ കോച്ച് ക്രിസ്റ്റ്യൻ 'കിലി' ഗോൺസാലസിന് കീഴിൽ ഇന്റർ മയാമിയുടെ ആദ്യ ലീഗ് വിജയമാണിത്. ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായ മെസി ഈ സീസണിലെ തന്റെ ഗോൾ നേട്ടം 23 ആയി ഉയർത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam