തൃശൂർ: യുവതിയെ ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചാലക്കുടിയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. 22 കാരിയായ എമിൽഡയെയാണ് ഭർത്താവ് പോട്ട സ്വദേശി അഫ്സലിന്റെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരിയാരം സ്വദേശിയാണ് എമിൽഡ.
ഈമാസം ആറിനാണ് എമിൽഡയെ അവശനിലയില്‍ കണ്ടെത്തിയത്. ഉടനെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. രണ്ടുവർഷം മുൻപായിരുന്നു എമിൽഡയുടെയും അഫ്സലിന്റെയും വിവാഹം.
അതേസമയം ഗാർഹിക പീഡനങ്ങള്‍ക്കെതിരെ സ്പീക് അപ് പദ്ധതിയുമായി ആഭ്യന്തരവകുപ്പ് മുന്നോട്ട് വന്നിട്ടുണ്ട്. ഗാർഹിക പീഡനങ്ങൾ കൂടി വരുന്ന പശ്ചാത്തലത്തിലാണ് പുതിയ പദ്ധതിയെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിരുന്നു. പരാതി നൽകുന്ന സ്ത്രീകളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് നോഡൽ ഓഫീസർ ഐജി അജീതാ ബീഗം പറഞ്ഞു
കഴിഞ്ഞ ഏഴുവർഷത്തിനിടെ ഗാർഹിക പീഡനത്തിൽ ജീവനൊടുക്കിയത് 92 സ്ത്രീകളാണ്. 15,000 ത്തോളം പരാതികളാണ് പൊലീസിന് മുന്നിലെത്തിയത്. വിസ്മയയുടെ മരണത്തിന് അപരാജിത എന്ന പദ്ധതി പൊലിസ് ആവിഷ്കരിച്ചിരുന്നു. തുടക്കത്തിൽ സമഗ്രമായി നടന്നുവെങ്കിലും ഉദ്യോഗസ്ഥ മാറ്റവും ഭരണമാറ്റവുമുണ്ടായതോടെ പദ്ധതി മെല്ലപ്പോക്കിലായി. ഓരോ മരണവും ചർച്ചയാകുമപോൾ നടത്തുന്ന പ്രഖ്യാപനങ്ങളും പദ്ധതികളും കാര്യക്ഷമമായി തുടർന്ന് കൊണ്ട് പോകാനാകാത്തത് പ്രധാന പ്രശ്നമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
