ശബരിമല നെയ്യ് തട്ടിപ്പ് കേസിൽ നിർണ്ണായക കണ്ടെത്തൽ; ദേവസ്വം ജീവനക്കാർക്ക് ലഭിച്ചത് 20 ലക്ഷം

OCTOBER 31, 2026, 1:30 AM

ശബരിമലയിലെ നെയ്യ് തട്ടിപ്പുമായി ബന്ധപ്പെട്ട് നിർണ്ണായക വിവരങ്ങൾ വിജിലൻസ് അന്വേഷണ സംഘം കണ്ടെത്തി. തമിഴ്‌നാട്ടിലെ രണ്ട് കമ്പനികൾക്ക് 11,000 കിലോഗ്രാം മിൽമ നെയ്യ് വിറ്റതിലൂടെ ലഭിച്ച 50 ലക്ഷം രൂപയിൽ 20 ലക്ഷം രൂപ ദേവസ്വം ജീവനക്കാർക്ക് പങ്കായി നൽകിയെന്നാണ് കണ്ടെത്തൽ. ഈ തുക വിതരണം ചെയ്തത് തട്ടിപ്പിന് നേതൃത്വം നൽകുകയും നെയ്യ് മറിച്ചു വിൽക്കുകയും ചെയ്ത പ്രധാന പ്രതിയും ട്രാൻസ്പോർട്ട് കരാറുകാരനുമായ എസ്എസ് ബിനുവാണ്.

തട്ടിപ്പിൽ ഒത്തുതീർപ്പ് നടത്തിയ ജീവനക്കാർക്കാണ് ബിനു പണം കൈമാറിയതെന്ന് വിജിലൻസ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തിയിട്ടുണ്ട്. ഏതെല്ലാം ഉദ്യോഗസ്ഥർക്കാണ് പണം ലഭിച്ചതെന്ന് കണ്ടെത്താൻ ഊർജ്ജിതമായ അന്വേഷണം നടന്നുവരികയാണ്. നേരത്തെ കേസിൽ അറസ്റ്റിലായ എസ്എസ് ബിനുവിനെ കൂടാതെ, ശബരിമലയിലെ നെയ്യ് സ്റ്റോർ കീപ്പർ ജയലാലിനെയും വിജിലൻസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.

മിൽമ നെയ്യ് കടത്തിയ ശേഷം നിലവാരം കുറഞ്ഞ നെയ്യ് സന്നിധാനത്ത് എത്തിച്ചു എന്നായിരുന്നു നേരത്തെയുള്ള കണ്ടെത്തൽ. എന്നാൽ, പുതിയ നെയ്യ് സന്നിധാനത്ത് എത്തിച്ചിട്ടില്ലെന്നും 11,000 കിലോ നെയ്യ് കടത്തിയ ശേഷം ഔദ്യോഗിക രേഖകളിൽ ഈ നെയ്യ് ശബരിമലയിൽ എത്തിയതായി കൃത്രിമം കാണിക്കുകയായിരുന്നു എന്നും അന്വേഷണത്തിൽ തെളിഞ്ഞു. ഇത്തരത്തിൽ രേഖകളിൽ കൃത്രിമം കാണിച്ചതിനാണ് ജയലാലിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്.

vachakam
vachakam
vachakam

ജയലാലിനെ ചോദ്യം ചെയ്തതിൽ നിന്നും തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. അതിനാൽ അടുത്ത പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് വിജിലൻസ് സൂചിപ്പിക്കുന്നു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്, ബോർഡ് അംഗം അജികുമാർ എന്നിവർ കേസിന്റെ എഫ്ഐആറിൽ പ്രതികളായി ചേർത്തിട്ടുണ്ടെങ്കിലും, തട്ടിപ്പിൽ ഇവരുടെ പങ്കിന് വ്യക്തമായ തെളിവ് ഇതുവരെ കണ്ടെത്തിയിട്ടില്ല.

തട്ടിപ്പിന് ഇവർ സൗകര്യം ഒരുക്കി എന്ന് ബിനുവിന്റെ മൊഴിയിൽ പറയുന്നില്ലെങ്കിലും, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് അന്വേഷണ സംഘം വിശ്വസിക്കുന്നു. ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെങ്കിൽ മറ്റ് ബോർഡ് ഭാരവാഹികൾക്കും ബന്ധമുണ്ടായിരിക്കാം എന്ന അനുമാനത്തിൽ അന്വേഷണം മേൽത്തട്ടിലേക്ക് വ്യാപിപ്പിക്കുകയാണ്. മോഷ്ടിച്ച നെയ്യ് വാങ്ങിയ തമിഴ്നാട് സ്വദേശിയായ കമ്പനി ഉടമയെയും കേസിൽ പ്രതിയാക്കാൻ വിജിലൻസ് ആലോചിക്കുന്നുണ്ട്.

ശബരിമലയുടെ മിൽമ നെയ്യാണ് എന്ന് അറിഞ്ഞുകൊണ്ടാണോ വാങ്ങിയത് എന്ന് ഉറപ്പുവരുത്തിയ ശേഷം തമിഴ്നാട് സ്വദേശിയെ പ്രതിചേർക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും. വിജിലൻസിൽ നിന്നുള്ള വിവരമനുസരിച്ച് അന്വേഷണം ഇപ്പോൾ അവസാന ഘട്ടത്തിലാണ്.

vachakam
vachakam
vachakam

English Summary: The Vigilance investigation into the Sabarimala ghee fraud has revealed that 20 lakh rupees from the sale of 11,000 kilograms of Milma ghee to two Tamil Nadu companies was distributed among Devaswom employees. S.S. Binu, the main accused and transport contractor, facilitated this distribution. The Vigilance Special Investigation Team found that official documents were manipulated to show the diverted ghee had reached Sabarimala, leading to the arrest of ghee store keeper Jayalal. While former Devaswom Board President P.S. Prashant and Board member Ajikumar are named in the FIR, direct evidence of their involvement is still being sought. The investigation is expanding upwards, and the owner of the Tamil Nadu company that bought the ghee might also be implicated.

Tags: Sabarimala Ghee Scam, Devaswom Employees, Vigilance Probe, Kerala News, Milma Ghee Fraud, Jayalal Arrest, Malayalam News, News Malayalam, Latest Malayalam News, Vachakam News

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam