യോഗ്യതയില്ലാത്തവരെ നിയമിച്ചു: പിഎസ്സി ചെയര്‍മാന്‍ എം.ആര്‍ ബൈജുവിനും അംഗങ്ങള്‍ക്കുമെതിരെ എഫ്ഐആര്‍

OCTOBER 31, 2026, 2:06 AM

തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പുതിയ നിയമനടപടികള്‍ക്ക് കളമൊരുങ്ങിയിരിക്കുകയാണ്. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നിയമനത്തിലെ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് പിഎസ്സി ചെയര്‍മാന്‍ എം.ആര്‍ ബൈജുവിനെയും മറ്റ് അംഗങ്ങളെയും പ്രതികളാക്കി പ്രത്യേക അന്വേഷണ സംഘം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അധികാര ദുര്‍വിനിയോഗം നടത്തി യോഗ്യതയില്ലാത്തവര്‍ക്ക് നിയമനം നല്‍കിയെന്നാണ് പ്രധാന കണ്ടെത്തല്‍.

കേരള മത്സ്യബന്ധന സമുദ്രഗവേഷണ സര്‍വ്വകലാശാലയായ കുഫോസില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളെ വഴിവിട്ട് റാങ്ക് പട്ടികയില്‍ തിരുകിക്കയറ്റിയെന്നാണ് ഈ കേസിലെ പ്രധാന ആരോപണം. ഫിഷറീസ് സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമോ ബിരുദാനന്തര ബിരുദമോ ആയിരുന്നു ഈ തസ്തികയിലേക്കുള്ള പ്രധാന യോഗ്യതയായി നിശ്ചയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഫലം പുറത്തുവന്നപ്പോള്‍ റാങ്ക് പട്ടികയില്‍ ഭൂരിഭാഗവും കുഫോസില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളായിരുന്നു ഉള്‍പ്പെട്ടിരുന്നത്.

എന്നാല്‍, യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ കൂടുതലായി കുഫോസില്‍ ഉള്ളതുകൊണ്ടാണ് പട്ടികയില്‍ അവര്‍ക്ക് മുന്‍ഗണന ലഭിച്ചതെന്നായിരുന്നു പിഎസ്സി ചെയര്‍മാന്റെ വിശദീകരണം. അര്‍ഹരായവര്‍ തന്നെയാണോ ലിസ്റ്റില്‍ വന്നതെന്നതില്‍ അത്ഭുതപ്പെടാനില്ലെന്ന് വ്യക്തമാക്കി അദ്ദേഹം തനിക്കെതിരായ ആരോപണങ്ങളെല്ലാം പൂര്‍ണ്ണമായും നിഷേധിച്ചിരുന്നു.

vachakam
vachakam
vachakam

പിഎസ്സിയുമായി ബന്ധപ്പെട്ട് ഇതുവരെ 150 ഓളം പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ നാല് പരാതികളിലാണ് നിലവില്‍ കേസെടുത്തിട്ടുള്ളത്. ഇതിനുമുമ്പ് ആസൂത്രണ ബോര്‍ഡ് ചീഫ് നിയമനവുമായി ബന്ധപ്പെട്ട കേസിലും എം.ആര്‍. ബൈജുവിന്റെ മൊഴി എസ്‌ഐടി രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന്റെ ഭാഗമായി ചെയര്‍മാനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam