ഒന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് മികച്ച സ്‌കോർ

OCTOBER 11, 2026, 3:54 AM

കിംഗ്‌സ്മീഡ് ഗ്രൗണ്ടിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസം ഓസ്‌ട്രേലിയ ആധിപത്യം ഉറപ്പിച്ചു. രണ്ടാം ദിവസം ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ് 390 റൺസിന് അവസാനിച്ചു. 187/6 എന്ന നിലയിൽ കളി പുനരാരംഭിച്ച ഓസ്‌ട്രേലിയയ്ക്കു വേണ്ടി 397 പന്തുകളിൽ നിന്ന് 190 റൺസ് നേടിയ മാറ്റ് റെൻഷായും ക്യാപ്ടൻ പാറ്റ് കമ്മിൻസ് 43 ഉം കൂടി ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്നുള്ള 84 റൺസിന്റെ കൂട്ടുകെട്ടാണ് ഓസ്‌ട്രേലിയയെ മികച്ച സ്‌കോറിലേത്തിച്ചത്.

തുടർന്ന് ഒൻപതാം വിക്കറ്റിൽ നഥാൻ ലിയോണിനൊപ്പം റെൻഷാ 134 റൺസിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി. കിംഗ്‌സ്മീഡ് ഗ്രൗണ്ടിലെ ഒൻപതാം വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് എന്ന റെക്കോർഡ് ഇവർ സ്വന്തമാക്കി. ലിയോൺ 92 പന്തുകളിൽ നിന്ന് 27 റൺസ് നേടി. ദക്ഷിണാഫ്രിക്കയ്ക്കായി വിയാൻ മൾഡർ 68 റൺസ് വഴങ്ങി നാല് വിക്കറ്റും, മാർക്കോ ജാൻസൺ 68 റൺസിന് മൂന്ന് വിക്കറ്റും വീഴ്ത്തി. സ്പിന്നർ സൈമൺ ഹാർമർ റെൻഷായെ പുറത്താക്കിയതോടെ, ഡബിൾ സെഞ്ച്വറി നഷ്ടമായി.

മറുപടി ബാറ്റിംഗ് ആരംഭിച്ച തുടത്തിൽ തന്നെ ദക്ഷിണാഫ്രിക്കയുടെ റയാ റിക്കൽട്ടൺ (0) ന് പുറത്താക്കി ജോഷ് ഹേസൽവുഡ് ഓസ്‌ട്രേലിയയ്ക്ക് മികച്ച തുടക്കം നൽകി. വെളിച്ചക്കുറവ് മൂലം കളി നേരത്തെ അവസാനിപ്പിക്കുമ്പോൾ, ഓപ്പണർമാരായ എയ്ഡൻ മാർക്രം (15), ഡേവിഡ് ബെഡിംഗ്ഹാം (12) എന്നിവർ പുറത്താകാതെ നിന്ന് ടീമിനെ 27/1 എന്ന നിലയിലെത്തിച്ചു. ഓസ്‌ട്രേലിയയേക്കാൾ 363 റൺസ് പിന്നിലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam