ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് സിജെപിയും ഇടതു സംഘടനകളും നടത്തിയ പ്രതിഷേധത്തിനിടെ സംഘര്‍ഷവും കൂട്ട അറസ്റ്റും. കൊണാട്ട് പ്ലേസിനു സമീപം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെയും പ്രവര്‍ത്തകരെയും കേന്ദ്രസേനയും പൊലീസും ചേര്‍ന്ന് വലിച്ചിഴച്ചു നീക്കുകയായിരുന്നു. എസ്എഫ്ഐ, ഡിവൈഎഫ്ഐ, എഐഎസ്എഫ്, എഐവൈഎഫ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം.
പ്രതിഷേധത്തിനിടെ ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ജെയ്ക്ക് സി. തോമസ്, എസ്എഫ്ഐ ദേശീയ പ്രസിഡന്റ് ആദര്‍ശ് എം. സജി എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടയില്‍ പൊലീസുമായുണ്ടായ ഉന്തും തള്ളിലും എസ്എഫ്ഐ ദേശീയ പ്രസിഡന്റ് ആദര്‍ശ് എം. സജിയുടെ നെറ്റിക്ക് പരിക്കേറ്റു. അതേസമയം, പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക സിറ്റിങ് നടത്തിയ സുപ്രീംകോടതി ക്രമസമാധാന പാലനത്തിനൊപ്പം പൗരസ്വാതന്ത്ര്യം ഹനിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി.
മെട്രോ സര്‍വീസുകള്‍ തടസ്സമില്ലാതെ തുടരണമെന്നും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കരുതെന്നും കോടതി ഉത്തരവിട്ടു. തുടര്‍ന്ന് അഭിജീത് ദിപ്കെ അടക്കമുള്ള സിജെപി നേതാക്കള്‍ക്ക് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ഒരു വര്‍ഷത്തേക്ക് സമാധാനാന്തരീക്ഷം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന കര്‍ശന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചതെന്ന് പാര്‍ട്ടിയുടെ ലീഗല്‍ അഫയേഴ്‌സ് മേധാവി രത്നസിങ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
