വാൻ സാൻഡ് കൗണ്ടി: ടെക്‌സസിലെ വാൻ സാൻഡ് കൗണ്ടി ശരീഅത്ത് നിയമത്തിനെതിരെ എതിർപ്പ് പ്രഖ്യാപിച്ച് പ്രമേയം പാസാക്കി. ഈ നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന ടെക്‌സസിലെ ആദ്യ കൗണ്ടിയാണ് ഇത്.
കൗണ്ടി കമ്മീഷണർമാർ ബുധനാഴ്ചയാണ് ഈ പ്രമേയം ഏകകണ്ഠമായി പാസാക്കിയത്. കൗണ്ടിയിലെ 80 ഏക്കർ ഭൂമി വാങ്ങലുമായി ബന്ധപ്പെട്ടാണ് ഈ നീക്കം. യുഎസ് പ്രതിനിധി കീത്ത് സെൽഫിന്റെ കരട് പ്രമേയത്തിൽ നിന്നാണ് ഇതിനുള്ള പ്രചോദനം ഉൾക്കൊണ്ടത്.
യുഎസ് ഭരണഘടനയാണ് രാജ്യത്തെ പരമോന്നത നിയമമെന്നും, അതിന് അതീതമായ ഒരു രാഷ്ട്രീയനിയമ സംവിധാനവും ഇവിടെ അനുവദിക്കാനാവില്ലെന്നും കമ്മീഷണർമാർ വ്യക്തമാക്കി.
ഇത് അമേരിക്കയിൽ സ്വതന്ത്രമായി ആരാധന നടത്തുന്ന മുസ്ലീം ജനവിഭാഗങ്ങൾക്ക് എതിരല്ലെന്നും, വ്യക്തിപരമായ മതവിശ്വാസങ്ങളെ മാനിക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കുകയുണ്ടായി.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
