ന്യൂഡൽഹി: വിദ്യാര്‍ഥി ആക്ടിവിസ്റ്റ് ഷർജീൽ ഇമാമിന് അനുവദിച്ച ഇടക്കാല ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി കോടതിയെ സമീപിച്ച് ഡൽഹി പൊലീസ്.സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഒക്ടോബർ 4 മുതൽ ഇന്നുവരെ (ഒക്ടോബർ 10 വരെ) ഏഴ് ദിവസത്തേക്ക് ഡൽഹി കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തെ തുടർന്നാണ് അദ്ദേഹം തിഹാര്‍ ജയിലിൽ നിന്ന് മോചിതനായത്.
ജാമ്യകാലയളവിൽ മാധ്യമങ്ങളോട് സംസാരിക്കാനോ വിവാഹച്ചടങ്ങുകളുമായി ബന്ധപ്പെട്ട സ്ഥലങ്ങളല്ലാതെ മറ്റ് ഇടങ്ങൾ സന്ദർശനങ്ങൾ നടത്താനോ പാടില്ല എന്നതടക്കമുള്ള കർശന ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചിരുന്നത്.എന്നാൽ, ഷർജീൽ ഇമാം മാധ്യമപ്രവർത്തകരുമായി സംവദിച്ചെന്നും ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
2020 ജനുവരി 28നാണ് ഡൽഹി പൊലീസ് ഷർജീൽ ഇമാമിനെ അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ ഉണ്ടായ വർഗീയ സംഘർഷത്തിന് പിന്നിൽ മറ്റ് ഗൂഢാലോചകരുമായി ചേർന്ന് ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് ഷർജീൽ ഇമാമാണെന്നാണ് പോലീസ് ആരോപിക്കുന്നത്.വടക്കുകിഴക്കൻ ഡൽഹിയിൽ 2020 ഫെബ്രുവരി 23ന് പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് യുഎപിഎ വ്യവസ്ഥകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
