ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പടര്‍ന്നുപന്തലിക്കുന്ന ജനകീയ പ്രക്ഷോഭങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാട് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നു. സി.ജെ.പി മുന്‍കൈയെടുത്ത് സംഘടിപ്പിച്ച രണ്ടാം ജന്തര്‍മന്തര്‍ സമരത്തില്‍ നിന്ന് കോണ്‍ഗ്രസ് മാറി നിന്നത് തിരിച്ചടിയാകുമെന്നാണ് രാഷ്ടീയ നിരീക്ഷകരുടെയും ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളുടെയും വിലയിരുത്തല്‍. കഴിഞ്ഞ നാല് ദിവസമായി കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധങ്ങളുടെ പ്രാധാന്യത്തെപ്പോലും നിഴലിലാക്കുന്ന തരത്തിലാണ് ശനിയാഴ്ചത്തെ വന്‍ ജനപങ്കാളിത്തം ശ്രദ്ധനേടിയത്.
അതിവേഗം രാഷ്ട്രീയ സ്വാധീനം വ്യക്തമാക്കിയ ജെന്‍സീ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ സമരങ്ങളും രൂപപ്പെട്ടത്. കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പി നേതൃത്വത്തിന്റെയും കര്‍ശന നിലപാടുകളെപ്പോലും പ്രതിരോധത്തിലാക്കാന്‍ ഈ മുന്നേറ്റങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സി.പി.എം, സി.പി.ഐ, സി.പി.ഐ.എം.എല്‍ തുടങ്ങിയ ഇടതുപക്ഷ കക്ഷികളും തൃണമൂല്‍ കോണ്‍ഗ്രസും പ്രക്ഷോഭത്തിന് പരസ്യ പിന്തുണയുമായി തെരുവിലിറങ്ങി. അഭിജീത് ദീപ്‌കെ, ധ്രുവ് റാഠി തുടങ്ങിയ പ്രമുഖ നേതാക്കള്‍ മുന്നില്‍നിന്ന പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചതിലൂടെ വലിയ രാഷ്ട്രീയ മുന്‍തൂക്കം നേടാന്‍ ഇടതുപക്ഷത്തിന് സാധിച്ചു.
എന്നാല്‍ കേന്ദ്ര ഭരണകൂടത്തിനെതിരെ രാജ്യതലസ്ഥാനത്ത് പ്രക്ഷോഭങ്ങള്‍ കൊടുമ്പിരികൊള്ളുമ്പോള്‍ മുഖ്യ പ്രതിപക്ഷകക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസ് കാഴ്ചക്കാരായി മാറിയത് പാര്‍ട്ടിക്കുള്ളിലും അസ്വാരസ്യങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. വിശാല രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് പ്രതിപക്ഷ ഐക്യം ശക്തമാക്കുന്നതില്‍ കാണിച്ച രാഷ്ട്രീയ സങ്കുചിതത്വം കോണ്‍ഗ്രസിന് വരും ദിവസങ്ങളില്‍ വലിയ തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
