‘ഇന്ദിരാ ഗാന്ധി പോലും ഇതുപോലെ ചെയ്തിട്ടില്ല’; കസ്റ്റഡിക്ക് മുമ്പ് അഭിജിത് ദീപ്കെയുടെ പ്രതികരണം

OCTOBER 10, 2026, 1:33 AM

ഡൽഹി: ജന്തർ മന്തറിൽ നടക്കാനിരുന്ന ‘ജന്തർ മന്തർ 2.0’ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ കൊക്രോച്ച് ജനതാ പാർട്ടി നേതാക്കളെ വിമാനത്തിനുള്ളിൽ കയറി കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ, വക്താവ് സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

കസ്റ്റഡിയിലെടുക്കുന്നതിന് തൊട്ടുമുമ്പ് അഭിജിത് ദീപ്കെ സംസാരിക്കുന്ന ദൃശ്യങ്ങൾ സിജെപി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. “ഇന്ദിരാ ഗാന്ധി പോലും ഇതുപോലെ ചെയ്തിട്ടില്ല” എന്നും “അറസ്റ്റ് വരിക്കാനാണ് താൻ എത്തിയതെന്നും” ദീപ്കെ വീഡിയോയിൽ പറയുന്നുണ്ട്.

നേതാക്കളെ കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ സിജെപി രംഗത്തെത്തി. പ്രതിഷേധ വേദിയിലേക്ക് നേതാക്കൾ എത്തുന്നത് തടയാൻ മുൻകൂട്ടി ആസൂത്രണം ചെയ്ത നടപടിയാണിതെന്ന് പാർട്ടി ആരോപിച്ചു. സഞ്ചാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും കസ്റ്റഡിയിലുള്ള മൂന്ന് നേതാക്കളെയും ഉപാധികളില്ലാതെ ഉടൻ മോചിപ്പിക്കണമെന്നും സിജെപി ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഫോം 6 ഉപയോഗിച്ചുള്ള വോട്ടർ രജിസ്ട്രേഷനിൽ വ്യാപക ക്രമക്കേട് നടന്നെന്ന ആരോപണം ഉന്നയിച്ചാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.

പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചതിന് പുറമെ ഡൽഹി മെട്രോ, ട്രെയിൻ ഉൾപ്പെടെയുള്ള ഗതാഗത സംവിധാനങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam