ഗ്യാനേഷ് കുമാറിന്റെ രാജി; പത്ത് മണിക്ക് വീണ്ടും സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് സിജെപ‍ി

OCTOBER 10, 2026, 8:21 PM

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തിൽ രാജ്യ തലസ്ഥാനം ഇന്നും സംഘർഷ ഭൂമിയാകും. പത്ത് മണിക്ക് വീണ്ടും സമരം നടത്തുമെന്ന് സിജെപ‍ി പ്രഖ്യാപിച്ചു. എവിടെ പൊലീസ് തടയുന്നുവോ അവിടെ സമരം നടത്താനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

അതിനിടെ, കസ്റ്റഡിയിൽ എടുത്ത സിജെപി പ്രവർത്തകരെ വിട്ടയച്ചെങ്കിലും പ്രധാന നേതാക്കൾ എവിടെ എന്നതിൽ ഒരു വിവരവുമില്ല.ഏത് ഏജൻസി ആണ് കസ്റ്റഡിയിൽ വെച്ചിരിക്കുന്നത് എന്ന് പോലും വിവരമില്ലെന്ന് സിജെപി വ്യക്തമാക്കുന്നു.സംഭവത്തിൽ അഭിജിത്, സൗരവ്, അശുതോഷ് എന്നിവരെ ഉടനടി വിട്ടയക്കണം എന്നാവശ്യപ്പെട്ട് ദില്ലി പോലീസ് കമ്മീഷണർക്ക് നിലവിലെ നേതൃത്വം കത്ത് നൽകിയിട്ടുണ്ട്.

അതേസമയം, സിജെപ‍ി സമരത്തെ കേന്ദ്രസർക്കാർ എങ്ങിനെ നേരിടും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നാളെ ഇന്ത്യ സഖ്യം വൻ റാലി നടത്തുമെന്ന് രാഹുൽ ഗാന്ധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam