അണ്ടർ 19 ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി വീരേന്ദർ സെവാഗിന്റെയും ദ്രാവിഡിന്റെയും മക്കൾ

OCTOBER 31, 2026, 9:20 AM

ഒമാനിൽ നടക്കുന്ന അണ്ടർ 19 ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങളായ വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ.
ദ്രാവിഡിന്റെ മൂത്ത മകൻ അന്വയ് ദ്രാവിഡ്, സേവാഗിന്റെ മകൻ ആര്യവീർ എന്നിവരാണ് ടീമിൽ ഇടംനേടിയത്.

ആഭ്യന്തര അണ്ടർ 18 മത്സരങ്ങളിൽ ഇരുവരും കാഴ്ചവച്ച തകർപ്പൻ പ്രകടനമാണ് അണ്ടർ 19 ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത്. അന്വയ് ദ്രാവിഡ് ടൂർണമെന്റിൽ ഗുജറാത്തിനെതിരെ 100 പന്തുകളിൽ നിന്ന് 151 റൺസ് നേടിയിരുന്നു. കഴിഞ്ഞ ജൂലായിൽ ശ്രീലങ്കക്കെതിരായ യൂത്ത് ഏകദിനത്തിലും അന്വയ് 87 റൺസ് നേടി തിളങ്ങിയിരുന്നു.

പിതാവ് വീരേന്ദർ സെവാഗിന്റെ ബാറ്റിംഗ് ശൈലിയെ ഓർമിപ്പിക്കും വിധമായിരുന്നു 19കാരനായ ആര്യവീർ സെവാഗിന്റെ വിനു മങ്കാദ് ട്രോഫിയിലെ പ്രകടനം. ചണ്ഡീഗഡിനെതിരെ ഡൽഹിക്ക് വേണ്ടി 143 പന്തുകളിൽ നിന്ന് തകർപ്പൻ 173 റൺസാണ് ആര്യവീർ അടിച്ചെടുത്തത്.

vachakam
vachakam
vachakam

നവംബർ അഞ്ച് മുതൽ 14 വരെ മസ്‌ക്കറ്റിൽ നടക്കുന്ന ടൂർണമെന്റിൽ ഇരുവരും ടീമിന്റെ ഭാഗമാകും. അന്വയ് ദ്രാവിഡാണ് ടീമിന്റെ വിക്കറ്റ് കീപ്പർ. അതേസമയം, സ്‌പെഷ്യലിസ്റ്റ് ബാറ്ററാണ് ആര്യവീർ സേവാഗ്. ലക്ഷ്യ റായ്ചന്ദനി ക്യാപ്ടനായ ടീമിന്റെ വൈസ് ക്യാപ്ടൻ യഷ്‌വർദ്ധൻ സിംഗ് ചൗഹാനാണ്.

ഏഷ്യാ കപ്പിൽ പാകിസ്ഥാൻ, നേപ്പാൾ, യു.എ.ഇ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. നവംബർ ആറിന് നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ബി ഗ്രൂപ്പിൽ ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, മലേഷ്യ ടീമുകളും കളിക്കും. രണ്ടു ഗ്രൂപ്പുകളിൽനിന്നും രണ്ടു ടീമുകൾ സെമി ഫൈനലിന് യോഗ്യത നേടും. നവംബർ 14നാണ് ഫൈനൽ.

ഇന്ത്യ അണ്ടർ 19 സ്‌ക്വാഡ്

vachakam
vachakam
vachakam

ലക്ഷ്യ റായ്ചന്ദ് നാനി (ക്യാപ്ടൻ), ആര്യവീർ സേവാഗ്, വി.കെ. വിനീത്, യഷ്‌വർദ്ധൻ സിംഗ് ചൗഹാൻ (വൈസ് ക്യാപ്ടൻ), കുശാഗ്ര ഓജ, അർജുൻ രാജ്പുത്, മനൽ ചൗഹാൻ, അന്വയ് ദ്രാവിഡ് (വിക്കറ്റ് കീപ്പർ), രജത് ബാഗേൽ (വിക്കറ്റ് കീപ്പർ), വി യഷ്‌വീർ, ആര്യൻ സാവ്‌സാനി, മോഹിത് ഉൾവ, കാവ്യ പട്ടേൽ, ഷവിൻ വിനോദ്, ഇഷാൻ സൂദ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam