16 വർഷത്തിനു ശേഷം ലോക ഗുസ്തി ചാമ്പ്യയായി മനീഷ ഭൻവാല

OCTOBER 31, 2026, 9:23 AM

ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ചരിത്രം രചിച്ച് ഇന്ത്യൻ താരം മനീഷ ഭൻവാല. കസാഖ്സ്ഥാനിലെ അസ്താനയിൽ നടന്ന 59 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഫൈനലിൽ പോ പാൻ അമേരിക്കൻ ചാമ്പ്യനായ അമേരിക്കൻ താരം അബിഗെയ്ൽ നെറ്റെയെ 8-6 ന് കീഴടക്കിയാണ് മനീഷ ലോക ചാമ്പ്യനായത്.
ഇതോടെ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യൻ വനിതാ താരമെന്ന അപൂർവ്വ നേട്ടം 29കാരിയായ മനീഷ സ്വന്തമാക്കി.

ഫൈനൽ പോരാട്ടത്തിൽ ആദ്യ പകുതിയിൽ 0-6 ന് പിന്നിലായിരുന്ന മനീഷ, രണ്ടാം പകുതിയിൽ നടത്തിയത് അവിശ്വസനീയമായ തിരിച്ചുവരവായിരുന്നു. തന്ത്രപരമായ ടാക്ക്ഡൗണുകളിലൂടെയും കൗണ്ടർ അറ്റാക്കുകളിലൂടെയും തുടർച്ചയായി പോയിന്റുകൾ വാരിക്കൂട്ടിയ മനീഷ മത്സരം 8-6 ന് തിരിച്ചുപിടിച്ച് സ്വർണ്ണമണിഞ്ഞു.

2010ൽ സുശീൽ കുമാർ സ്വർണ്ണം നേടിയ ശേഷം കഴിഞ്ഞ 16 വർഷത്തിനിടെ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി സ്വർണ്ണം നേടുന്ന ആദ്യ താരം കൂടിയാണ് മനീഷ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam