ഡൽഹി: കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി നടൻ പ്രകാശ് രാജ്. ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം, രാജ്യത്തിന്റെ ഏത് ഭാഗത്തുള്ളവർക്കും പ്രതിഷേധത്തിൽ പങ്കുചേരാമെന്നും പൊലീസ് തടയുന്നിടത്ത് സ്വന്തം ജന്തർ മന്തർ സൃഷ്ടിക്കണമെന്നും ആഹ്വാനം ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് പ്രകാശ് രാജിന്റെ പ്രതികരണം.
ജനങ്ങളുടെ കൂട്ടായ പോരാട്ടത്തെ കേന്ദ്ര സർക്കാർ ഭയപ്പെടുകയാണെന്ന് പ്രകാശ് രാജ് ആരോപിച്ചു. കഴിഞ്ഞ തവണ നരേന്ദ്ര മോദി–അമിത് ഷാ കൂട്ടുകെട്ടിന്റെ അഹങ്കാരത്തെ ജനങ്ങൾ ഒന്നിച്ചുനിന്ന് നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യമാണ് ദില്ലിയിൽ വ്യാപക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാരണമെന്നും പ്രകാശ് രാജ് വിമർശിച്ചു. പ്രതിഷേധങ്ങളെ തടയാനുള്ള നടപടികൾക്കെതിരെ ജനങ്ങൾ ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
