ദില്ലി: ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ പ്രതിഷേധിക്കാനെത്തിയപ്പോൾ കസ്റ്റഡിയിലെടുത്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ദില്ലി പൊലീസ് വിട്ടയച്ചു. മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ നിന്നാണ് പിണറായിയെ വിട്ടയച്ചത്.
ദില്ലി പൊലീസ് നടപടിക്കെതിരെ പുറത്തിറങ്ങിയ പിണറായി രൂക്ഷമായി വിമർശനം ഉന്നയിച്ചിരുന്നു. മൂന്നര മണിക്കൂറോളം തന്നെ വാഹനത്തിൽ കറക്കിയ ശേഷമാണ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചതെന്ന് പിണറായി ആരോപിച്ചു.വിചിത്ര നടപടികളാണ് പൊലീസ് സ്വീകരിച്ചത്. ഇത്തരത്തിൽ ചെയ്താൽ പ്രതിഷേധം തണുപ്പിക്കാമെന്ന് പൊലീസ് കരുതണ്ട. ഗ്യാനേഷ് രാജിവയ്ക്കും വരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്നും പിണറായി പ്രതികരിച്ചു.
രാവിലെ പത്തരക്കാണ് പിണറായിയെ കസ്റ്റഡിയിലെടുത്തത്. എട്ട് മണിക്കൂറിന് ശേഷമാണ് പൊലീസ് വിട്ടയച്ചത്. പത്തരക്ക് കസ്റ്റഡിയിലെടുത്ത പിണറായിയെ മൂന്നര മണിക്കൂറോളം വാഹനത്തിൽ വട്ടംകറക്കിയ ശേഷമാണ് ദില്ലി പൊലീസ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.
പിണറായിയെ കസ്റ്റഡിയിലെടുത്ത പൊലീസ് മൂന്നര മണിക്കൂറോളം വാഹനത്തിൽ വട്ടംകറക്കിയതിനെ തുടർന്ന് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെന്ന് കൂടെയുണ്ടായിരുന്ന ജോൺ ബ്രിട്ടാസ് എം പിയടക്കമുള്ളവർ അറിയിച്ചിരുന്നു.പിണറായിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന കെ എൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ പ്രതിഷേധിച്ചെങ്കിലും ദില്ലി പൊലീസ് അവഗണന തുടരുകയായിരുന്നു. പിണറായിയുടെ ഭക്ഷണവും മരുന്നുമടക്കം മുടങ്ങിയെന്ന് ഒപ്പമുള്ള നേതാക്കൾ ലൈവ് വീഡിയോയിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രായമായ ഒരു നേതാവിനോട് തികച്ചും മോശമായാണ് പെരുമാറിയതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
