തെലങ്കാന: ബെംഗളൂരുവിൽ നടുറോഡിൽ യുവാവിനെ കൈകാലുകൾ കെട്ടിയിട്ട് ചുട്ടുകൊല്ലാൻ ശ്രമം.ബെംഗളൂരു വീരഭദ്ര നഗറിലുള്ള വീരണ്ണ ഗുട്ടയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. പാദരായണപുര സ്വദേശിയായ 45-കാരൻ സെയ്ദ് മുഹമ്മദാണ് ക്രൂരതയ്ക്ക് ഇരയായത്.തൊഴിൽ തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
ആക്രി സാധനങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തിയിരുന്നയാളാണ് സെയ്ദ്. ഇന്ന് രാവിലെ സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ നിന്നുമാണ് ഇയാൾ വീരണ്ണ ഗുട്ടയിലേക്ക് എത്തിയത്. ആളൊഴിഞ്ഞ കുന്നിൻ മുകളിലേക്ക് സെയ്ദിനെ എത്തിച്ച പ്രതികൾ, കൈകാലുകൾ കൂട്ടിക്കെട്ടിയ ശേഷം തീ കൊളുത്തുകയായിരുന്നു. തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ സെയ്ദ്, കുന്നിൻ മുകളിൽ നിന്നും താഴെയുള്ള റോഡിലേക്ക് ഉരുണ്ടുവീണു.
പിന്നാലെ സമീപവാസികളും യാത്രക്കാരും ചേർന്ന് പൊള്ളലേറ്റ് റോഡിൽ കിടന്നിരുന്ന സെയ്ദിനെ കുറിച്ചുള്ള വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
