ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കറെ തയിബ കമാൻഡർ ലത്തീഫ് ഭട്ടിനെ സൈന്യം വധിച്ചു.
15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ലഷ്കർ -ഇ-ത്വയ്ബ ഭീകരനാണ് ഇയാൾ. കുൽഗാം ജില്ലയിലെ ദേവ്സർ മേഖലയിലുള്ള ജംഗൽപോറയിൽ ബുധനാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഖ്രേവൻ ചഡർ സ്വദേശിയായ മുഹമ്മദ് ലത്തീഫ് ഭട്ട് (22)നെയാണ് വധിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
നിരവധി ഭീകരപ്രവർത്തനങ്ങളിൽ പങ്കാളിയായ ലത്തീഫിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ജമ്മു കാഷ്മീർ പൊലീസ് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. നവംബർ 11-ന് കുൽഗാമിൽ സി.ആർ.പി.എഫ് ജവാൻമാർക്ക് നേരെ നടന്ന ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ഈ ആക്രമണത്തിന് പിന്നിൽ ലത്തീഫാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കീഴടങ്ങാൻ സേന നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഇയാൾ ഇത് നിരസിക്കുകയും സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു. തുടർന്നുണ്ടായ ശക്തമായ തിരിച്ചടിയിലാണ് ഇയാളെ വധിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന കൃത്യമായ രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന ഇവിടെ പരിശോധന നടത്തിയത്. തുടർന്ന് ജംഗൽപോറയിലെ ഒരു മോസ്കിൽ ലത്തീഫ് ഒളിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു.
നവംബർ 16-ന് കുൽഗാമിലെ ലർനൂ ബൈപാസിനു സമീപം സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ലത്തീഫിന്റെ സഹായിയായ ഉമർ നിസാർ ഭട്ടും കൊല്ലപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
